സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ ഉണ്ടായ ആര്‍.എസ്.എസ്. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

363
Advertisement

ഇരിങ്ങാലക്കുട:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടത്തിയ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആശയങ്ങളെ നേരിടാന്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്ന സംഘപരിവാര്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം വിയോജിക്കുന്നവരെ കായികപരമായി നേരിടുകയാണ് ചെയ്തിട്ടുള്ളതെന്നും് മഹാത്മ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊല ചെയ്തത് കായികാക്രമണം നടത്തി ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും നിലപാടുകളില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാവാത്തത് കൊണ്ടാണ് തങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുന്നവര്‍ക്കെതിരെ ആര്‍.എസ്.എസ് എല്ലാ കാലത്തും ആക്രമണം സംഘടിപ്പിച്ചിരുന്നതെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായം രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ വൈ. പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, വി.എം.കമറുദ്ദീന്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.