മുരിയാട് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം ; അടിയന്തിര നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ്സ്

624

മുരിയാട് : തെരുവ് പട്ടി ശല്യം രൂക്ഷമായതിനാല്‍ മുരിയാട് പഞ്ചായത്തില്‍ അടിയന്തിര നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തിര നോട്ടിസ് നല്‍കി. ജനങ്ങളുടെ ജീവന് ഭീക്ഷണിയായും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്ലേക്ക് ധൈര്യത്തോടെ വഴി നടക്കാന്‍ സാധികാത്ത സ്ഥിതിയുമായി എല്ലാവര്‍ഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാര്‍ഷിക പാദ്ധതിയില്‍ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട് എന്നിട്ടും ഇവിടെ തെരുവ് പട്ടികള്‍ പതിന്മടങ്ങ് വര്‍ധിച്ച് വരുന്നത് ആശങ്ക പരത്തുന്നുവെന്നും ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ജീവന് ഭീക്ഷണിയാകുകയും ചെയ്യുന്ന ഈ അവസരത്തില്‍ അടിയന്തിരമായി ഇതിന് വേണ്ട കാര്യങ്ങള്‍ നടത്തുവാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അംഗങ്ങളായ തോമസ് തൊകലത്ത്, എം.കെ.കോരു കുട്ടി, ഗംഗാദേവി സുനില്‍, ടെസി ജോഷി, മോളി ജോക്കബ്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, കെ.വൃന്ദ കുമാരി എന്നിവര്‍ അടിയന്തിര നോട്ടിസ് നല്‍കിയത്

Advertisement