അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ വനിതാദിനം ആചരിച്ചു

51

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സർക്കാർ നിർദേശമനുസരിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലും ജീവനക്കാരും ചേർന്ന് വനിതാദിനം ആചരിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. സഖി നോൺ സ്റ്റോപ്പ് സെൻറർ അഡ്മിനിസ്ട്രേറ്റർ ചിത്ര യോഗത്തിൽ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം സ്വാഗതവും ജനറൽ സൂപ്രണ്ട് മേരി സിബിൽ നന്ദിയും പറഞ്ഞു.

Advertisement