താലൂക്ക് ആശുപത്രി മോര്‍ച്ചറി നവീകരണം ദ്രൂതഗതിയില്‍ പൂര്‍ത്തിയാകുന്നു

800

ഇരിങ്ങാലക്കുട : പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവീകരണം നടക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം അവസാനഘട്ടത്തിലേയ്ക്ക് കടന്നു.പുതിയ മുറി നിര്‍മ്മിച്ച് ജനറേറ്ററോട് കൂടിയ ഫ്രീസര്‍ സംവിധാനം,ട്രസ്സ് വര്‍ക്ക്,ഇരിപ്പിടങ്ങള്‍,വാതിലുകള്‍ തുടങ്ങി 6 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മോര്‍ച്ചറിയില്‍ നടത്തുന്നത്.കാലങ്ങളായി കാട് പിടിച്ച് കിടന്നിരുന്ന മോര്‍ച്ചറിയുടെ മുകള്‍വശം അടക്കം ക്ലീനിംങ്ങ് പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നു.മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നെന്ന പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് മോര്‍ച്ചറി നവീകരണത്തിനായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ അധികൃതര്‍ അടച്ചിട്ടത്.തുടര്‍ന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ട്രസ്റ്റ് നവികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ട്രസ്റ്റ് ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ട്, K C പ്രേമരാജന്‍ സെക്രട്ടറി ,ടി.എല്‍. ജോര്‍ജ് കോഡിനേറ്റര്‍ യു. പ്രദീപ് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement