ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിത്യവും അന്നദാനത്തിന് തയ്യാറായി ഐ സി എൽ ഗ്രൂപ്പ് .

77

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിത്യവും അന്നദാനത്തിന് തയ്യാറായി ഐ സി എൽ ഗ്രൂപ്പ്. കൂടൽമാണിക്യം ദേവസ്വം സന്ദർശിച്ച ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ എ എസ് സാന്നിദ്ധ്യത്തിലാണ്, ഐ സി എൽ ഗ്രൂപ്പ് സി എം ഡി കെ. ജി. അനിൽകുമാർ ഈ വിവരം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അന്നദാനം പാഴ്സൽ ആയി നല്കുവാനാണ് നിലവിലെ തീരുമാനം. പിന്നീട് നിയന്ത്രണങ്ങൾക്ക് ശേഷം തെക്കേ ഊട്ടുപുരയിൽ ഇതിനുള്ള സാഹചര്യം ഒരുക്കുന്നതായിരിക്കും. ഏറ്റവും അടുത്ത ദിവസം തന്നെ അന്നദാനം ആരംഭിക്കുന്നതാണ്.

Advertisement