ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

518

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെള്ളകെടുതിയില്‍ ദുരിതമനുഭവിക്കുന്ന കാറളം എല്‍.പി.സ്‌കൂള്‍ ദുരിതാശ്വാസക്യാമ്പിലെ 34 കുടുുംബങ്ങള്‍ക്ക് 1000 രൂപ വിലമതിക്കുന്ന അരിയടക്കമുള്ള പലവ്യജ്ഞ്ചനസാധങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവര്‍ണര്‍ ടി.ജി.സച്ചിത്ത് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. കാറളം പഞ്ചായത്ത് മെമ്പര്‍മാരായ ഷെമീര്‍, ഷീജ സന്തോഷ്, കാറളം ച്ചെ.എസ്.എസ്. റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് മാസ്റ്റര്‍, സെക്രട്ടറി പ്രവീണ്‍ തിരുപ്പതി എന്നിവര്‍ സംസാരിച്ചു.

Advertisement