2019 – 20 വാർഷിക സംയുക്ത പദ്ധതിയിലുൾപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ്

57
Advertisement

മുരിയാട്: തൃശൂർ ജില്ലാ പഞ്ചായത്തിന്റേയും മുരിയാട് ഗ്രാമപഞ്ചായത്തിന്റേയും 2019 – 20 വാർഷിക സംയുക്ത പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ആനന്ദപുരം വില്ലേജിലെ ആശുപത്രി കവലയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ മെമ്പർ ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ കുമാരി, വാർഡ് മെമ്പർമാരായ എ എം ജോൺസൺ,ടി വി വത്സൻ, മോളി ജേക്കബ്ബ് ,മുൻ മെമ്പർമാരായ ടി എം മോഹനൻ, കെ കെ സന്തോഷ് ,ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ, മുരിയാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ കെ രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.