കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി അവാര്‍ഡ് ദാനം നടത്തി.

428

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട ടൌണ്‍ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ SSLC അവാര്‍ഡ് ദാനം നടത്തി.
ടൌണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാനം KPCC ജനറല്‍ സെക്രട്ടറിയും ടൌണ്‍ ബാങ്ക് ചെയര്‍മാനുമായ ശ്രീ എം.പി ജാക്‌സന്‍ ഉദ്ഘാടനം ചെയ്തു. KUBSO പ്രസിഡണ്ട് പീറ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍മാരായ സുജ സജീവ്, ജസ്റ്റിന്‍ ജോണ്, എല്‍ ഡി ആന്റോ, KUBSO സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.വി ചാര്‍ളി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്‍ ഷാജു, സംസ്ഥാന സെക്രട്ടറി എന്‍.ജെ ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. KUBSO സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും KUBSO ട്രഷറര്‍ ഷാജു ആന്റണി നന്ദിയും രേഖപെടുത്തി.

Advertisement