സ്മാർട്ട് കർഷകൻ കാമ്പയിൻ തുടങ്ങി

36

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തിലെ മുഴുവൻ കർഷകരേയും കൃഷി വകുപ്പിന്റെ എ.ഐ.എം.എസ്. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് തുടക്കമായി. നെൽ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്താൽ മാത്രമേ വിള ഇൻഷുറൻസ് പരിരക്ഷ, റോയൽട്ടി, ത്രിതല പഞ്ചായത്ത് ആനുകൂല്യമായ കൂലി ചിലവ് എന്നിവ ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭ്യമാകുകയുള്ളൂ. പാടശേഖര പ്രസിഡന്റ് പോളി കോമ്പാറകാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജിയോഡേവിഡ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ നേതൃത്വം നൽകുന്ന ഇകിസാൻ ഇഡെസ്ക്ക് സൗജന്യ രജിസ്ടേഷൻ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡണ്ട് എൻ.വി.നന്ദകുമാർ, കൃഷി വകുപ്പ് ജീവനകാരനും പാടശേഖരത്തിലെ കർഷനുമായ എം.കെ.ഉണ്ണി, സതീശൻകോമ്പാത്ത്, തോമസ്ഊക്കൻ, ഡേവിസ് കോലങ്കണ്ണി, ദിവാകരൻ കണിയാത്ത് എന്നിവർ പങ്കെടുത്തു. പാടശേഖര സെക്രട്ടറി മാത്തച്ചൻ കോലങ്കണ്ണി സ്വാഗതവും ട്രഷറർ ദയാനന്ദൻപടപറമ്പിൽ നന്ദിയും പറഞ്ഞു.

Advertisement