ഇരിങ്ങാലക്കുട എക്‌സൈസ് കഞ്ചാവുമായി യുവാവിനെ പിടികൂടി

592
Advertisement

ഇരിങ്ങാലക്കുട : കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.പുതുകാട് സ്വദേശി താഴാത്ത് വീട്ടില്‍ ജഗന്‍ (18) നെയാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.തുറവ് വള്ളികുന്നത്ത് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് സംശയാസ്പദ്മായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.എക്‌സൈസ് ഓഫിസര്‍മാരായ ടി എ ഷഫീക്ക്,പി ആര്‍ അനുകുമാര്‍,പിങ്കി മോഹന്‍ദാസ്,കെ കെ വിജയന്‍,എം പി ജീവിഷ്,കെ എ ബാബു,എന്‍ കെ ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisement