ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍ ഡിസംബര്‍ 22 ന്

67
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നു. സിനിമാതാരം ടൊവിനോ തോമസ്, ബ്രാന്റ് അംബാസഡര്‍ ആയിട്ടുള്ള ഇവന്റില്‍ 21.1.കി.മീ, 10 കി.മീ, 5കി.മീ, 3 കി.മീ എന്നീ വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടത്തപ്പെടുന്നത്. ഇരിങ്ങാലക്കുടയിലെ വ്യായാമ പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന ക്ലബ്ബ്,മറ്റ് മാരത്തോണുകളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യാറുണ്ട്. അതികഠിനമായ കായിക ഇനങ്ങളില്‍പ്പെട്ട ട്രെയ്ത്തലോണ്‍, ഡ്യൂയത്തലോണ്‍ എന്നീ മത്സരങ്ങള്‍ വര്‍ഷംതോറും നടത്തിവരുന്ന ക്ലബ്ബ് മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആഗോളതാപനം എന്നീ വിഷയങ്ങളില്‍ മുന്‍കരുതല്‍ എടുക്കാറുണ്ട്. ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.ijkmarathon.com സന്ദര്‍ശിക്കുക. ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന് 9656568657,8543582952 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. കല്യാണ്‍ ജ്വല്ലേഴ്‌സ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന ഈ ഇവന്റില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കോ-സ്‌പോണ്‍സറാണ്. പ്രസിഡന്റ് സെബാസ്റ്റ്യന്‍ വിന്‍സെന്റ്, മെമ്പര്‍മാരായ ബിനു ജോണ്‍, മനീഷ് കോട്ടോളി, ഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement