അഭിമന്യുവിന് സര്‍ദാറിന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തക പ്രണാമം.

302

ഇരിങ്ങാലക്കുട: അഭിമന്യൂവിന് ഇന്ത്യന്‍ റിപ്പബ്‌ളിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തകപ്രണാമം. രക്തസാക്ഷി അഭിമന്യുവിന്റെ ജന്മദേശമായ വട്ടവടയില്‍ തുടങ്ങുന്ന വായനശാല്യ്ക്കുവേണ്ടി ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക ശേഖരത്തിലേക്ക് സര്‍ദാറിന്റെ സഹോദര പുത്രന്‍ കൂടിയായ ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്ററാണു് ‘രക്തസാക്ഷികള്‍ക്കും പുസ്തകങ്ങള്‍ക്കും മരണമില്ല’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് പുസ്തകങ്ങള്‍ കൈമാറിയത്.സര്‍ദാറിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ.കെ.പി.ജോര്‍ജ്ജ്, ഖാദര്‍ പട്ടേപ്പാടം, നളിനി ബാലകൃഷ്ണന്‍,വി.എന്‍ കൃഷ്ണന്‍ കുട്ടി, ചന്ദ്രു രവി,മഞ്ജുള അരുണന്‍, പി.ആര്‍.ജോഷി, രവിദാസ്, കെ.എസ്.സുശീല്‍ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement