ഒരു മാസത്തിനകം കൂടല്‍മാണിക്യം തിരുവുത്സവ കണക്ക് അവതരിപ്പിച്ച് ഭരണസമിതി മാതൃകയായി

1579
Advertisement

.ഇരിങ്ങാലക്കുട : മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഒരു മാസത്തിനകം കൂടല്‍മാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ച് യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരണ മാത്യകയായി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന ഭക്തജനങ്ങളുടെ യോഗത്തില്‍ വരവ് 1,18,44879 രൂപ വരവും 1,16,79875 രൂപ ചിലവും 1,65004 നീക്കിയിരിപ്പും ഉള്ള കണക്കാണ് അവതരിപ്പിച്ചത്.കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു.യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, എ വി ഷൈന്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ കെ പ്രേമരാജന്‍, കെ ജി സുരേഷ്, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement