അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

610

ഇരിങ്ങാലക്കുട -അനധികൃത മദ്യവില്‍പ്പന നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.28.07.2016 ന് ആളൂര്‍ മേല്‍പ്പാലത്തിനു താഴെ അമിതമായി മദ്യം ശേഖരിച്ച് അമിതദായത്തിനു വേണ്ടി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനധികൃതമായി വില്‍പ്പന നടത്തിയ ഒറീസയിലെ ഗഞ്ജം ജില്ലയില്‍ രാജ്പൂര്‍ ടൗണില്‍ കാച്ചര വില്ലേജില്‍ ക്ഷേത്രദാസ് മകന്‍ ഗണേഷ് ദാസിനെയാണ് (29) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം ഒന്നര വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയടക്കുവാനും ശിക്ഷിച്ചത് .പിഴയടക്കാതിരുന്നാല്‍ 6 മാസം കൂടി ശിക്ഷ അനുഭവിക്കണം.കൊടകര പോലീസ് ഇന്‍സ്‌പെക്ടറായ ജിബു ജോണ്‍ ആണ് കേസന്വേഷണം നടത്തി ചാര്‍ജ്ജ് ഫയലാക്കിയത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി അഡ്വക്കെറ്റുമാരായ ജിഷ ജോബി,അല്‍ജോ, പി ആന്റണി എന്നിവര്‍ ഹാജരായി

 

Advertisement