സേവനമാതൃകയുമായി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ

621
Advertisement

ഇരിങ്ങാലക്കുട:മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായികൊണ്ട് ഇരിങ്ങാലക്കുട കണ്ഠേശ്വരം ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ഇരുപത്തഞ്ചോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, പെന്‍സില്‍, പേന തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. ശ്രീകൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്‍മാന്‍ തങ്കപ്പന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മയുടെ രക്ഷാധികാരി ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീജിത്ത്, സാഹിത്യകാരനായ രാജേഷ് തെക്കിനിയേടത്ത്, രാജീവ് മുല്ലപ്പിള്ളി, മുന്‍നഗരസഭ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടായ്മ സെക്രട്ടറി സജിത്ത് സ്വാഗതവും, പ്രസിഡണ്ട് വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 

Advertisement