വായനക്കാരിലേയ്ക്ക് പുസ്തകങ്ങളെ എത്തിക്കാന്‍ ‘അക്ഷരം’ ലൈബ്രറി സിസ്റ്റത്തിന് തുടക്കമായി

449
Advertisement

ഇരിങ്ങാലക്കുട : സാഹിത്യലോകത്തെ വിഖ്യാതമായ പുസ്തകങ്ങളെ സാധാരണ വായനക്കാരിലേക്കു വരെ ലളിതമായി എത്തിക്കുകയും, അവര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘അക്ഷരം’ എന്ന ലൈബ്രറി സിസ്റ്റത്തിന്റെ ആദ്യ യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ വച്ച് ചേര്‍ന്നു. രാജീവ് മുല്ലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍,മിനി ജോസ് കാളിയങ്കര,ജോസ് മൊയലന്‍, കാര്‍മ്മല്‍ കോളേജ് അദ്ധ്യാപിക ഷൈനി പോക്കില്‍, കവിയും എഴുത്തുകാരനുമായ അരുണ്‍ ഗാന്ധിഗ്രാം, വാക്‌സാറിന്‍ പെരേപ്പാടന്‍,ശരത് പോത്താനി, ലിതിന്‍ തോമസ്, വിന്‍സ് ജോസ്, മനോജ് കേളംപറമ്പില്‍,രഞ്ജിത്ത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്നു വരുന്ന ആഴ്ചകളിലും മീറ്റിംഗുകളും അതോടൊപ്പം കൂടുതല്‍ ആളുകളെയും ഇരിങ്ങാലക്കുടയിലെ എഴുത്തുകാരെയും ഉള്‍പ്പെടുത്തി പ്രാഥമിക തലത്തില്‍ പുസ്തകചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Advertisement