കേരള ടൈലറിംങ്ങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഏരിയ സമ്മേളനം നടന്നു

452
Advertisement

മാപ്രാണം : ഓള്‍ കേരള ടൈലറിംങ്ങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മാപ്രാണം ഏരിയ സമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നു.ഏരിയ പ്രസിഡന്റ് യി എ സഗീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പൗലോസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വില്‍സണ്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ രതി ജീവന്‍ വരവ് ചിലവ് കണക്കവതരിപ്പിച്ചു.ക്ഷേമനിധിയുടെ അംശാധായം അടയ്ക്കുന്നത് സംബദ്ധിച്ചും ആനുകുല്യങ്ങള്‍ ലഭിയ്ക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എന്‍ വി വിജയന്‍ ,ബല്‍ജ സുരേഷ്,പി കെ സുരേന്ദ്രന്‍,എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി യു എ സഗീര്‍ (പ്രസിഡന്റ് ),വില്‍സണ്‍ (സെക്രട്ടറി),രതി ജീവന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.