ഇരിങ്ങാലക്കുടയിലെ ജനസേവന കേന്ദ്രം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

592
Advertisement

ഇരിങ്ങാലക്കുട : കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങള്‍ക്ക് വേണ്ട ഓണ്‍ലൈന്‍ സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആരംഭിക്കുന്ന ജനസേവന കേന്ദ്രം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മെട്രോ ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള തെക്കേക്കര സബ് ലൈന്‍ റോഡിലാണ് ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Advertisement