ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു

54

കാട്ടൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു. ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ തൃശ്ശൂർ ജില്ല കമ്മിറ്റി.ലോകമെങ്ങും മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ഡിസംബർ 10 മനുഷ്യനോട് മാത്രമല്ല സർവ്വ ചാരാചാരങ്ങളോടുമുള്ള ആദര സൂചകമായി ഫല വൃക്ഷ തൈകൾ നട്ട് ആചാരിച്ചിരിക്കുകയാണ് ഐഎൻഒഎച്ആർപി യുടെ തൃശ്ശൂർ ജില്ല കമ്മിറ്റി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മനുഷ്യന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും,സംരക്ഷിക്കുന്നതിനും മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനയാണ് INOHRP. കേരളത്തിലും ഈ സംഘടനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉത്ഘാടനം നിർവഹിച്ചു.സംഘടന സംസ്ഥാന കോർഡിനേറ്റർ മുർഷിദ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ ഷാജി നന്ദിയും പറഞ്ഞു.സംസ്ഥാന ജോയിന്റ് സെക്രട്ടറി രഞ്ജി എം.ആർ,സംസ്ഥാന കമ്മിറ്റി അംഗം സി.എൽ ജോയി,തൃശ്ശൂർ ജില്ല പ്രസിഡന്റ് ഷാജു ചിറയത്,സെക്രട്ടറി ധനേഷ്.കെ,ജില്ല കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് പാനികുളം,ഡിക്രൂസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ,ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement