തെരുവ് വിളക്കുകള്‍ കത്തുന്നില്ല : ചെയര്‍പേഴ്‌സണ് ടോര്‍ച്ച് തെളിയിച്ച് സ്വീകരണം

1007
Advertisement

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തീയാക്കി ഗതാഗതത്തിനായി തുറന്ന് നല്‍കിയ ബൈപ്പാസ് റോഡിലടക്കം നഗരത്തിലെ നിരത്തുകളിലെ തെരുവ് വിളക്ക് കത്തിക്കുന്നതില്‍ ഉള്ള അനാസ്ഥയില്‍ പ്രതിഷേധം .ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് എത്തിയ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നീമ്യാ ഷിജുവിനെ ടോര്‍ച്ച് തെളിയിച്ചാണ് എല്‍ ഡി എഫ് അംഗങ്ങള്‍ വരവേറ്റത്.ഉത്സവകാലത്തിന് മുന്‍പായി നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കും എന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കില്ലും ഇത് വരെ പ്രവര്‍ത്തികമായിട്ടില്ല. തെരുവ് വിളക്ക് ഇടാന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ കൗണ്‍സീലര്‍മാരെ അപമാനിക്കുന്നതായും ബീജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പരാതിപ്പെട്ടു.

Advertisement