വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

695
Advertisement
കല്‍പറമ്പ്: സൈക്കിളില്‍ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു. കോലങ്കണ്ണി അന്തോണി മകന്‍ റപ്പായി (75) ആണ് മരിച്ചത്. എക്‌സ് സര്‍വ്വീസ്മാനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൈക്കിളില്‍ റോഡ് മുറിഞ്ഞുകടക്കുന്നതിനിടയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എല്‍സി (റിട്ടേ. അധ്യാപിക, ജെ.ബി.എസ്. വടക്കുംകര, കല്‍പ്പറമ്പ്). മക്കള്‍: ബിനോയ്, ബിജോയ്, ജെയിംസ്. മരുമക്കള്‍: നെസി, ഫില്‍ഡ, ഫിലി. ശവസംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് കല്‍പ്പറമ്പ് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍.
Advertisement