ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുക,മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ അനുവദിക്കുക,സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും മറ്റു സ്‌കൂള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ആഗസ്റ്റ് 14ന് സെക്രട്ടേറിയറ്റ് പരിസരത്ത് നടത്തുന്ന സമരത്തിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടന്നു.മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.പ്രതിക്ഷാ ഭവന്‍ പ്രിന്‍സിപ്പാള്‍ സി.പോള്‍സി,മദര്‍ വില്ല്യം,പി ടി എ പ്രസിഡന്റ് പി സി ജോര്‍ജ്ജ്,പാരന്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷീല ജോസ്,സി.നൈസി എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement