ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

132

ഇരിങ്ങാലക്കുട: ദമ്പതികള മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. കാട്ടൂര്‍ പുലിക്കോട്ടില്‍ സാജന്‍, കുറുപ്പത്ത് ഷാജി, ചാലുവീട്ടില്‍ ചന്ദ്രന്‍, ചാലൂവിട്ടില്‍ ശ്രിജിത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് അഞ്ചുമീര ബിര്‍ള ശിക്ഷിച്ച് ഉത്തരവിട്ടത്. 2013 ഏപ്രില്‍ മൂന്നിന് രാത്രിയാണ് സംഭവം. മുന്‍ വിരോധം വെച്ച് കാട്ടൂര്‍ സ്വദേശി നജീബിനെ സംഘം മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്കും മര്‍ദ്ദനമേറ്റത്. കാട്ടൂര്‍ എസ്.ഐ.യായിരുന്ന എന്‍.എ. ടോമിയാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീകുമാര്‍ ഹാജരായി.

Advertisement