ഇരിങ്ങാലക്കുട : കനത്തമഴയില്‍ ചിമ്മിനി ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും തുറന്നു.ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററും ഷട്ടര്‍ തുറക്കാനാവശ്യമായത് 76.40 മീറ്ററുമായിരുന്നു.ഇതിന് മുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഡാം തുറന്നത്.ചിമ്മിനി തുറന്നാലുള്ള വെള്ളം കുറുമാലിപ്പുഴയുടെയും കരുവന്നൂര്‍ പുഴയുടെയും ഒഴുകി എത്തുന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ചിമ്മിനി ഡാമിലും സംഭരണിയുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്.ചിമ്മിനി ഡാമിന്റെ പ്രധാന ജലസേചനമാര്‍ഗമാണ് കുറുമാലിപ്പുഴ.2015-ലാണ് ഇതിനുമുന്‍പ് ചിമ്മിനി ഡാം തുറന്നത്.
Advertisement