ഇരിങ്ങാലക്കുട: കേരളത്തിൻ്റെ പ്രിയ കവി സച്ചിദാനന്ദൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രതിഷേധിച്ചു .കലാ സാഹിത്യ പ്രവർത്തകരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള കോർപ്പറേറ്റ് നടപടികളെ യോഗം ശക്തമായി അപലപിച്ചു.ഓൺലൈനിലൂടെ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡൻറ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ. എച്ച്. ഷെറിൻ അഹമ്മദ്, ദീപ ആൻറണി, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Advertisement