വെട്ടിക്കര നന്ദദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ പുതിയ ചിന്താമണിഗ്രഹം

783

ഇരിങ്ങാലക്കുട : വൈകുണ്ഠ ലോകത്തിന് മുകളില്‍ സുധാസാഗരത്താല്‍ ചുറ്റപ്പെട്ട മണിദ്വീപ് എന്ന സര്‍വ്വലോക ഉദ്യാന വിസ്മയത്തിലെ രമണീയമായ ചിന്താമണിഗ്രഹം എന്ന അതിവിശിഷ്ട കൊട്ടാരത്തിലെ സര്‍വ്വശ്രേഷ്ഠ മണിമഞ്ചത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ത്രിമൂര്‍ത്തികള്‍,ദേവേന്ദ്രന്‍, നദൊദി, മുനികള്‍ എന്നിവരാല്‍ പരിസേവിതയായി മൂന്നുലോകങ്ങള്‍ക്കും കമണഭൂതയായ ആദിപരാശക്തിയുടെ 22അടി നീളവും 15 അടി ഉയരവും ഉള്ള വര്‍ണ്ണശബളമായ സ്പടികത്തില്‍ നിര്‍മ്മിച്ച ശില്പം ഇരിങ്ങാലക്കുട വെട്ടിക്കരനന്ദദുര്‍ഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ വലിയമ്പലത്തിന്റെ മുഖ മണ്ഡപത്തില്‍ സ്ഥാപിച്ചു. കോരട്ടിയിലെ ഗിരീഷ് ഗ്‌ളാസ് ആര്‍ട്ട് എന്ന സ്ഥാപനമാണ് നിര്‍മ്മാണ നിര്‍വ്വഹണം രണ്ടര വര്‍ഷത്തെ പ്രയത്‌നത്തില്‍ അഞ്ചു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണ് ഈ ശില്പം. ഇതിനോടനുബന്ധിച്ച് ചിങ്ങമാസം ഒന്നാം തിയ്യതി (ആഗസ്റ്റ് 17 ) വൈകുന്നേരം ക്ഷേത്രത്തില്‍ മഹാ ശ്രീചക്രപൂജ നടത്തുന്നുണ്ട്.

Advertisement