ഇരിങ്ങാലക്കുട :NDA- തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ബഹു: എം പി യും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ ഭരത് സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ.LDF നും UDF നും ക്രിയാത്മക ബദലായി കേരളത്തിൽ ഇനി വരാൻ പോകുന്നത് NDA യുടെ താമരക്കാലമാണെന്ന് NDA യുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെത്തിയ സുരേഷ് ഗോപി എം പി പറഞ്ഞു.ഇരിങ്ങാലക്കുട SN-ക്ലബ്ബ് ഹാളിൽ നടന്ന NDA തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ NDA ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ,സുജയ് സേനൻ, കെ സി വേണു മാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, പി കെ പ്രസന്നൻ, കവിത ബിജു, ടി എസ് സുനിൽകുമാർ, സുബിത ജയകൃഷ്ണൻ, സിനി രാജേഷ് എന്നിവർ പ്രസംഗിച്ചു.
Advertisement