മാടായിക്കോണം : തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്. മാടായിക്കോണം ചാത്തന്മാസ്റ്റര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളാല്‍ കഴിയാവുന്ന പച്ചക്കറികള്‍ ശേഖരിച്ച് ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസില്‍ എത്തിച്ചു. തൃശൂര്‍ ജില്ലയുടെ സന്തോഷത്തില്‍ തന്നാലാവുന്നതു ചെയ്ത സന്തോഷത്തില്‍ കുട്ടികള്‍.
ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23ന്
ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23 ചൊവ്വാഴ്ച ആഘോഷിക്കും. കൊടിയേറ്റം 17 ന് ബുധനാഴ്ച വൈകീട്ട് 7 നും 7:30 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാ ആശ്രമത്തിലെ ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ പറവൂര്‍ രാഗേഷ് തന്ത്രി നിര്‍വ്വഹിക്കും. ഷഷ്ടി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങള്‍ ജനുവരി 15ന് സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും.നാടക മത്സരത്തിന് മുന്‍പായി എസ് എന്‍ ബി എസ് സമാജം പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും.കൊടിയേറ്റം മുതല്‍ ഉത്സവം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.22ന് നാടക മത്സരസമാപനം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിയ്ക്കും.ഉത്സവദിനമായ 23ന് പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തുന്നു. പത്രസമ്മേളനത്തില്‍ സമാജം ഭരണസമിതി പ്രസിഡന്റ് എം.കെ. മുക്കുളം, സെക്രട്ടറി രാമാനന്ദന്‍, ട്രഷറര്‍ ഗോപി മണമാടത്തില്‍, വൈസ് പ്രസിഡന്റ് പ്രവികുമാര്‍ ചെറാക്കുളം, എന്‍.എന്‍.വൈ.എസ്. ഭരണസമിതി സെക്രട്ടറി പ്രദീപ് പാച്ചേരി, വൈസ് പ്രസിഡന്റ് സജീഷ് വി എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.
തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ : അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ചൂട്ടുകറ്റയുമായി കേരളജനപക്ഷത്തിന്റെ പ്രതിഷേധം
ഇരിഞ്ഞാലക്കുട : പിണ്ടിപ്പെരുന്നാളും ഷഷ്ഠി ഉല്‍സവവും അടക്കം മധ്യകേരളത്തില്‍ ഉല്‍സവകാലം പടിവാതുക്കലെത്തിയിട്ടും ഇരിഞ്ഞാലക്കുട നഗരത്തിലെ തെരുവുവിളക്കുകളിലേറെയും കണ്ണുതുറക്കാത്ത നിലയില്‍. മാസങ്ങളായിത്തുടരുന്ന ഈ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ ചൂട്ടുകത്തിച്ച് പ്രകടനം നടത്തി പ്രതിഷേധിച്ചു.തെരുവുവിളക്കുകള്‍ തകരാറിലായത് സംബന്ധിച്ച് പലതവണ പരാതിനല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍, ഉന്നതാധികാരസമിതി അംഗം അഡ്വ.സുബീഷ് ശങ്കര്‍ എന്നിവര്‍ പറഞ്ഞൂ.മഞ്ഞുകാലം ആയതോടെ പ്രധാനറോഡിലും ഇടവഴികളിലും ഇഴജന്തുക്കളുടെ ശല്യം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പ്രഭാതസവാരിക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടായിരിക്കുന്നു. പ്രതിഷേധ സമരം ഷാജന്‍ വാവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷൈജോ ഹസ്സന്‍ അഡ്വ.സുബീഷ് പി.ശങ്കര്‍,ജോസ് കിഴക്കേപീടിക, സുരേഷ് വിജയന്‍, ശരത്ത് പോത്താനി, അരവിന്ദന്‍ നടവരമ്പ്, ജി.ദേവാനന്ദ്,മുരിയാട് അനില്‍, ഇമ്മാനുവേല്‍ ജോസ്,പ്രഭാകരന്‍, ജോര്‍ജ്ജ് ചിറ്റിലപ്പള്ളി, സുധീഷ് ചക്കുങ്ങല്‍ ജെഫ്രിന്‍ ജോസ്, ആന്റോ തട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
ICL Fincorp CMD കെ ജി അനില്‍കുമാറിന്റെ ഭാര്യാപിതാവ് നിര്യാതനായി.
കാട്ടൂര്‍ : പ്രശസ്ത ധനകാര്യ സ്ഥപനമായ ICL Fincorp CMD കെ ജി അനില്‍കുമാറിന്റെ ഭാര്യാ ഉമ അനില്‍കുമാറിന്റെ പിതാവ് നെടുംപുര പൈനാട്ട് വീട്ടില്‍ പി ഭാസ്‌ക്കരന്‍ നായര്‍ (84) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ പങ്കജം ബി നായര്‍.മക്കള്‍ ഉണ്ണികൃഷ്ണന്‍ (ഖത്തര്‍),ഉഷാ വേണുഗോപാല്‍,ഉമ അനില്‍കുമാര്‍ (ഡയറക്ടര്‍ CEO ICL Fincorp ).മരുമക്കള്‍ ഡിസിനി (ഖത്തര്‍),വേണുഗോപാല്‍ (സെന്റട്രല്‍ PWD),കെ ജി അനില്‍കുമാര്‍ ( ICL Fincorp CMD).
സെന്റ് ജോസഫ്‌സില്‍ അന്തര്‍ ദേശീയ കവിതാ ശില്‍പശാല
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം അന്തര്‍ദേശീയ കവിതാശില്‍പശാല നടത്തി. ടിബറ്റന്‍ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടെന്‍സിന്‍ സുണ്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ ‘ എഴുത്തു വഴികളുടെ ആനന്ദങ്ങള്‍ ‘ എന്ന വിഷയത്തില്‍ സംവാദം നടന്നു. ഒരു കാലത്ത് അക്രമകാരികളായിരുന്ന ടിബറ്റന്‍ ജനതയെ ബുദ്ധന്റെ ആശയങ്ങളാല്‍ മാറ്റിയെടുത്തത് ഇന്ത്യയാണ്. ഇന്ത്യയുടെ ആത്മീയത കവിത പോലെ മനോഹരവും ഉള്ളിലെ ശത്രുവിനെ കീഴടക്കാന്‍ പഠിപ്പിക്കുന്ന നന്മയുമാണ്. അതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.വാക്കുകള്‍ കൂട്ടിച്ചേര്‍ത്താല്‍ കവിതയാവില്ലെന്നും ചേര്‍ക്കേണ്ടതു പോലെ ചേര്‍ത്താല്‍ വാക്കുകളില്‍ കവിത തുളുമ്പുന്നതെങ്ങനെയെന്നും ശില്‍പശാലയില്‍ അദ്ദേഹം വിശദീകരിച്ചു.ചടങ്ങില്‍ അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കവിതകളുടെ അവതരണവും നടന്നു.ചടങ്ങില്‍ അഞ്ജു സൂസന്‍ ജോര്‍ജ്,ഷാലി അന്തപ്പന്‍ എന്നിവര്‍ സംസാരിച്ചു.
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍തായ് ക്വാണ്ടാ പരിശീലനം
നടവരമ്പ് : ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കായി തായ് ക്വാണ്ട പരിശീലനം പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റും ചേര്‍ന്നാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലാ തായ് ക്വാണ്ടാ പരിപരിശീലകന്‍ മഹേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഗൈഡ്‌സ് ക്യാപ്റ്റനും തായ് ക്വാണ്ടാ കണ്‍വീനറുമായ സി.ബിഷക്കീല സ്‌കൗട്ട് മാസ്റ്റര്‍ അനീഷ് കുമാര്‍ അദ്ധ്യാപികമാരായ പ്രീതി ,ജെസീന, ഷാഹിദ എന്നിവര്‍ സംസാരിച്ചു
വാര്‍ഷികാഘോഷത്തിന്റെനിറവില്‍വിമല സെന്‍ട്രല്‍സ്‌കൂള്‍
താണിശ്ശേരി:വിമലസെന്‍ട്രല്‍സ്‌കൂളിന്റെഇരുപത്തിമൂന്നാംവാര്‍ഷികാഘോഷംവാടച്ചിറ വികാരി ഫാദര്‍ ജിജി കുന്നേലിന്റെ അധ്യക്ഷതയില്‍, പ്രശസ്തകര്‍ണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ ബിന്നി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിത ചര്യക്കും ബുദ്ധിവികാസത്തിനും സംഗീതം ഏറെ ഫലവത്താണെന്നു അവര്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ആറില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ‘രാര സരസകു രാര’എന്ന പാട്ടു പാടുകയും ,അമൃതവര്‍ഷിണി രാഗത്തിന്റെ ഭംഗി, സ്വരരാഗ ശ്രുതി താള നിബദ്ധമായി അവതരിപ്പിക്കുകയും ചെയ്തു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ സിസ്റ്റര്‍ ഡോക്ടര്‍ ആലിസ് കുഴിഞ്ഞാലില്‍,ഇന്നത്തെ കാലഘട്ടത്തില്‍ അംഗപരിമിതര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാം എന്ന സന്ദേശംവിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ കണ്ണമ്പിള്ളി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശ്രീ ആന്റോ പെരുമ്പുള്ളി, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍,കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സ് ബാബു, വാടച്ചിറ വാര്‍ഡ് മെമ്പര്‍ കെ വിവിനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.വിദ്യാര്‍ത്ഥികളുടെ വിവിധകലാപരിപാടികളും അരങ്ങേറി.
മാടവന വാറുണ്ണി കൊച്ചാപ്പു (ജോസഫ്) (86) നിര്യാതനായി.
ആളൂര്‍ : മാടവന വാറുണ്ണി കൊച്ചാപ്പു (ജോസഫ്) (86) നിര്യാതനായി.സംസ്‌ക്കാരം നടത്തി.മക്കള്‍ വര്‍ഗ്ഗീസ്,ജോസ്,മേരി,സെബാസ്റ്റിയന്‍,എലിസബത്ത്,ജെസിന്ത.മരുമക്കള്‍ കൊച്ചുറാണി,ഓമന,ഡേവീസ്,ഡോളി,മാത്യു,രാജു.
ദൈവീക ശ്രൂശുഷയ്ക്കായി തയ്യാറാകുന്ന ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി പോഴോലിപറമ്പിലിന് ആശംസകള്‍
ദൈവീക ശ്രൂശുഷയ്ക്കായി തയ്യാറാകുന്ന ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി പോഴോലിപറമ്പിലിന് ആശംസകള്‍
ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2018 ജനുവരി മാസം 18-ാം തിയ്യതി വ്യാഴാഴ്ച്ച
റവ. ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി – റസിഡന്റ് പ്രീസ്റ്റ്, അമ്പഴക്കാട് ഫൊറോന.
റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ – വികാരി, കോട്ടാറ്റ്.
റവ. ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ – മെഡിക്കല്‍ ലീവ്.
വെ. റവ. മോണ്‍. ആന്റോ തച്ചില്‍ – പ്രോട്ടോ-സിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത.
റവ. ഫാ. ആന്റണി പോള്‍ പറമ്പേത്ത് – ലീവ്. റെസിഡന്‍സ് – വിയാനി ഹോം, അഷ്ടമിച്ചിറ.
റവ. ഫാ. ജോണ്‍സണ്‍ മാനാടന്‍ – ജുഡീഷ്യല്‍ വികാര്‍, രൂപത കോടതി.
റവ. ഫാ. ജോസ് വിതമറ്റില്‍ – വികാരി & കപ്ലോന്‍, കൊടകര ഫൊറോന.
വെ. റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ – കപ്ലോന്‍, ഇരിങ്ങാലക്കുട ഉദയ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസ്.
വെ. റവ. ഫാ. ജോയ് പാലിയേക്കര – സിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത.
റവ. ഫാ. ജോയ് നെല്ലിശ്ശേരി – അജപാലനശുശ്രൂഷ, ബര്‍മിങ്ഹാം രൂപത, ഡടഅ.
വെ. റവ. ഫാ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് – വികാരി & കപ്ലോന്‍, കൊന്നക്കുഴി.
റവ. ഫാ. ജോസഫ് തെക്കേത്തല – വികാരി & കപ്ലോന്‍, പരിയാരം.
റവ. ഫാ. തോമസ് ഡി. മാളിയേക്കല്‍ – വികാരി & കപ്ലോന്‍, കരുവന്നൂര്‍.
വെ. റവ. ഫാ. ആന്റു ആലപ്പാടന്‍ – കപ്ലോന്‍, ഇരിങ്ങാലക്കുട ഉദയ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസ് ഒഴിവായി.
വെ. റവ. ഫാ. ജോണ്‍ കവലക്കാട്ട് (ഖൃ.) – മുത്രത്തിക്കര ഒഴിവായി.
റവ. ഫാ. ജോജോ തൊടുപറമ്പില്‍ – അസ്സോ. മാനേജര്‍, കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി, ഇരിങ്ങാലക്കുട.
റവ. ഫാ. ജോര്‍ജ്ജ് പാറമേന്‍ – അസ്സോ. എക്സി. ഡയറക്ടര്‍, സഹൃദയ എഞ്ചിനീയറിങ്ങ് കോളേജ്, കൊടകര.
റവ. ഫാ. ആന്റോ കരിപ്പായി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ജോഷി പാലിയേക്കര – അജപാലനശുശ്രൂഷ, ആഫ്രിക്ക.
റവ. ഫാ. ബഞ്ചമിന്‍ ചിറയത്ത് – ഡയറക്ടര്‍, കെ.സി.വൈ.എം.; ഫിനാന്‍സ് ഓഫീസര്‍, പാക്സ് ഒഴിവായി.
റവ.ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – കപ്ലോന്‍, പുലിപ്പാറക്കുന്ന് എഫ്.എസ്.എം.എ. കോണ്‍വെന്റ്
റവ. ഫാ. പോളി കണ്ണൂക്കാടന്‍ – കപ്ലോന്‍, വല്ലക്കുന്ന് സി. എസ്. എസ്. കോണ്‍വെന്റ്
ഒഴിവായി.
റവ. ഫാ. സെബി കാഞ്ഞിലശ്ശേരി – സ്റ്റഡി ലീവ്.
റവ. ഫാ. ജോജു കോക്കാട്ട് – ഫാത്തിമനഗര്‍, മണ്ണൂക്കാട് ഒഴിവായി.
റവ. ഫാ. ബെന്‍സി ചീനാന്‍ – വികാരി & കപ്ലോന്‍, മതിലകം; കപ്ലോന്‍,ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. ജെയ്സണ്‍ പാറേക്കാട്ട് – വികാരി & കപ്ലോന്‍, പുളിങ്കര.
റവ. ഫാ. മനോജ് കരിപ്പായി – വികാരി & കപ്ലോന്‍, വെള്ളാഞ്ചിറ.
റവ. ഫാ. ഷാജു ചിറയത്ത് – വികാരി, മുത്രത്തിക്കര; കപ്ലോന്‍, പുലിപ്പാറക്കുന്ന് എഫ്.
എസ്.എം.എ. കോണ്‍വെന്റ് ഒഴിവായി.
റവ. ഫാ. ജാജു എളങ്കുന്നപ്പുഴ – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ജിനോ മാളക്കാരന്‍ – അസോ.എക്സി. ഡയറക്ടര്‍, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര & കപ്ലോന്‍, വല്ലക്കുന്ന് സി. എസ്. എസ്. കോണ്‍വെന്റ്.
റവ. ഫാ. ജിജി കുന്നേല്‍ – വികാരി, പൊറത്തിശ്ശേരി; ഡയറക്ടര്‍, അഭയഭവന്‍, പൊറത്തിശ്ശേരി & ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ – ഡയറക്ടര്‍, കെ.സി.വൈ.എം ഒഴിവായി.
റവ. ഫാ. അജിത് ചേര്യേക്കര – അജപാലനശുശ്രൂഷ, ഓസ്ട്രേലിയ.
റവ. ഫാ. ജോയ് മേനോത്ത് – വികാരി & കപ്ലോന്‍, മുപ്ലിയം, വെള്ളരംപാടം.
റവ. ഫാ. അജി ചുങ്കത്ത് – വികാരി & കപ്ലോന്‍, തുമ്പൂര്‍; ഫിനാന്‍സ് ഓഫീസര്‍, പാക്സ്.
റവ. ഫാ. ജിന്റോ വേരമ്പിലാവ് – വികാരി & മാനേജര്‍, സി.ബി.എസ്.ഇ. സ്‌ക്കൂള്‍, കരോട്ടുകര.
റവ. ഫാ. ഡിന്റോ പ്ലാക്കല്‍ – സ്റ്റഡി ലീവ്.
റവ. ഫാ. ലിന്റോ തളിയനായത്ത് – വികാരി & കപ്ലോന്‍, അരൂര്‍മുഴി, പിള്ളപ്പാറ.
റവ. ഫാ. ഫ്രാന്‍സിസ് എടാട്ടുകാരന്‍ ഛഎങ ഇമു.- വികാരി & കപ്ലോന്‍, തുമ്പൂര്‍ ഒഴിവായി.
റവ. ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള – െേ1 അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ &
അസി. ഡയറക്ടര്‍, ബൈബിള്‍ അപ്പൊസ്തൊലേറ്റ്.
റവ. ഫാ. റിജോ ആലപ്പാട്ട് – അജപാലനശുശ്രൂഷ, രാമനാഥപുരം രൂപത.
റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ജില്‍സന്‍ പയ്യപ്പിള്ളി – ആക്ടിങ്ങ് വികാരി & കപ്ലോന്‍, വാടച്ചിറ.
റവ. ഫാ. ടിനോ മേച്ചേരി – ആക്ടിങ്ങ് വികാരി & കപ്ലോന്‍, സേവിയൂര്‍ & പുല്ലൂറ്റ് എഫ്. സി. സി. കോണ്‍വെന്റ്.
റവ. ഫാ. അലക്സ് കല്ലേലി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ഫ്രാങ്കോ പറപ്പുള്ളി – ആക്ടിങ്ങ് വികാരി, ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി.
റെസിഡന്‍സ്, മാര്‍തോമ സെന്റര്‍, ആളൂര്‍.
റവ. ഫാ. ജോമിന്‍ ചെരടായി – െേ1 അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ – ആക്ടിങ്ങ് വികാരി & കപ്ലോന്‍, പാദുവനഗര്‍. അസി. ഡയറക്ടര്‍,
രൂപത ഗായകസംഘം.
റവ. ഫാ. റിന്റോ തെക്കിനേത്ത് – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. റിന്റോ പയ്യപ്പിള്ളി – ആക്ടിങ്ങ് വികാരി, മണ്ണൂക്കാട്; നോട്ടറി, ട്രിബ്യൂനല്‍.
റവ. ഫാ. ലിജോണ്‍ ബ്രഹ്മകുളം – അസി. വികാരി, മൂന്നുമുറി.
റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ – അസി. വികാരി, എടത്തിരുത്തി ഫൊറോന.
റവ. ഫാ. ടോം വടക്കന്‍ – അസി. വികാരി, പുത്തന്‍ചിറ ഫൊറോന.
റവ. ഫാ. ജോയല്‍ ചെറുവത്തൂര്‍ – അസി. വികാരി, മാപ്രാണം.
റവ. ഫാ. ഡിബിന്‍ ഐനിക്കല്‍ – അസി. വികാരി, കൊടകര ഫൊറോന.
റവ. ഫാ. ജിഫിന്‍ കൈതാരത്ത് – അസി. വികാരി, അമ്പഴക്കാട് ഫൊറോന.
റവ. ഫാ. ടിന്റോ കൊടിയന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന.
റവ. ഫാ. ലിന്റോ പാറേക്കാടന്‍ – അസി. വികാരി, മേലഡൂര്‍; അസി. എക്സി. ഡയറക്ടര്‍, മേലഡൂര്‍
ഹോസ്പിറ്റല്‍ ട്രസ്റ്റ്.
റവ. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. റീസ് വടാശ്ശേരി – അസി. വികാരി, പൂവ്വത്തുശ്ശേരി.
റവ.ഫാ. അഖില്‍ വടക്കന്‍ – അസി. വികാരി, താഴേക്കാട്.
റവ.ഫാ. ജോസഫ് വിതയത്തില്‍ – അസി. വികാരി, പറപ്പൂക്കര ഫൊറോന.
റവ. ഫാ. ഡിന്റോ തെക്കിനേത്ത് – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ – അസി. വികാരി, പേരാമ്പ്ര.
റവ. ഫാ. ഡാനിയല്‍ വാരമുത്ത് – അസി. വികാരി, കല്ലേറ്റുംകര.
റവ. ഫാ. ആഷില്‍ കൈതാരന്‍ – അസി. വികാരി, പോട്ട.
റവ. ഫാ. സാംസണ്‍ എലുവത്തിങ്കല്‍ – അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ഫെബിന്‍ കൊടിയന്‍ – അസി. വികാരി, ചാലക്കുടി വെസ്റ്റ്.
റവ. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ – അസി. വികാരി, സൗത്ത് താണിശ്ശേരി.
റവ. ഫാ. ഫെമിന്‍ സി. പൊഴോലിപ്പറമ്പില്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ.ഫാ. റിജോ കൊച്ചുപുരയ്ക്കല്‍ – അസി. വികാരി, ലൂര്‍ദ്സ്് നഗര്‍, എലിഞ്ഞിപ്ര.
റവ.ഫാ. ലെബിന്‍ വെണ്ണാട്ടുപറമ്പില്‍ – അസി.വികാരി, അമ്പഴക്കാട് ഫൊറോന ഒഴിവായി.
റവ. ഫാ. ലോറന്‍സ് എടക്കളത്തൂര്‍ – അസി. വികാരി, പരിയാരം.
റവ. ഫാ. റിജോ തുളുവത്ത് – അസി. വികാരി, സൗത്ത് താണിശ്ശേരി ഒഴിവായി.
റവ. ഫാ. ജോസഫ് കണ്ണനായ്ക്കല്‍ – അസി. വികാരി, കനകമല.
റവ. ഫാ. സിജോ തയ്യാലയ്ക്കല്‍ – അസി.വികാരി, ആളൂര്‍; ബി.എല്‍.എം. റിട്രീറ്റ് മിനിസ്ട്രി.
റവ. ഫാ. സേബദാസ് പൊറത്തൂര്‍ – അസി. വികാരി, കനകമല.
റവ. ഫാ. ഡാനു പൊറത്തൂര്‍ – അസി. വികാരി, പോട്ട.
റവ. ഫാ. വില്‍സന്‍ പൈനാടത്ത് . – അസി. വികാരി, ചാലക്കുടി നോര്‍ത്ത്.
റവ. ഫാ. ജിന്റോ കുറ്റുക്കാരന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള ആത്മീയതയാണ് സഭയ്ക്ക് ഇന്നാവശ്യം : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രതിബദ്ധതയുള്ള ഒരു ആത്മീയതയാണ് ക്രൈസ്തവ സഭയ്ക്ക് ഇന്ന് ആവശ്യമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യവും പൈതൃകവും മിഷന്‍ തീക്ഷണതയും കര്‍മ്മരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ബദ്ധശ്രദ്ധമാകണം ഹൊസൂര്‍ രൂപതയെന്നു മെത്രാന്‍ കൂട്ടിചേര്‍ത്തു. സ്വീകരണത്തോടനുബന്ധിച്ച് രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ രൂപത മെത്രന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, മൈസൂര്‍ ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് വാഴപ്പിള്ളി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രൂപതയിലെ നവ അഭിഷിക്തരായ 10 വൈദികരും രൂപത വികാരി ജനറാള്‍മാരും സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പരീഷ് ഹാളില്‍ നടന്ന പൊതു സമ്മേളനം മാര്‍ തോമസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷനായിരുന്നു. രൂപത വൈദികരുടെ പ്രതിനിധിയായി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, സന്യസ്തരുടെ പ്രതിനിധിയായി സിസ്റ്റര്‍ ദീപ്തി ടോം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫ്, വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ആന്റോ തച്ചില്‍, ചാന്‍സലര്‍ നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. 1983 ഡിസംബര്‍ 14 ന് രൂപം കൊണ്ട ഇരിങ്ങാലക്കുട രൂപതയുടെ മിഷന്‍ കേന്ദ്രമായ ചെന്നൈ മിഷന്‍ ഒക്ടോബര്‍ 10 ന് ഹൊസൂര്‍ എന്ന പേരില്‍ ഔദോഗികമായി രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ഹൊസൂര്‍ സീറോ മലബാര്‍ രൂപത സ്ഥാപനവും പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ സ്ഥാനാരോഹണവും നൂത്തന്‍ചേരി സെന്റ് ആന്റണീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നവംബര്‍ 22 ന് നടന്നു. മദ്രാസ് – മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മ്മപുരി എന്നീ ലത്തീന്‍ രൂപതകളുടെ അതിര്‍ത്തിക്കുള്ളിലാണ് പുതിയ ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി. രൂപതയില്‍ ആകെ 34,500 സീറോ മലബാര്‍ കുടുംബങ്ങളും 22 പള്ളികളും 35 ദിവ്യബലി അര്‍പ്പിക്കുന്ന സെന്ററുകളുമുണ്ട്.
കൂടിയാട്ടമഹോത്സവത്തില്‍ കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി.
ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവത്തില്‍ വ്യാഴാഴ്ച കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി. തുമോയെ താരാ ഇറീനോയാണ് നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. മഥുരയിലെ രാജാവായ ഉഗ്രസേനന്‍ കാട്ടിലേക്ക് നായാട്ടിന് പോയ സമയത്ത് പത്നി ശൗരസേനി തോഴിമാരോടൊപ്പം യമുനം പര്‍വ്വത സരസില്‍ സ്നാനത്തിന് പുറപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈരംഗത്ത് ജലക്രീഡയും തുടര്‍ന്ന് ശൗരസേനിയെ അലങ്കരിപ്പിക്കുന്നതും വിസ്തരിച്ച് അഭിനയിക്കുന്നു. കുളത്തിനടുത്ത് മറ്റൊരു പാറയില്‍ മദ്യപിച്ച് ചൂതുകളിച്ച് ഉല്ലസിക്കുന്ന ദ്രമിളന്‍ എന്ന അസുരന്‍ ശൗരസേനിയെ കണ്ട് കാമപരവശനാകുന്നു. മായാമന്ത്രം ഉപയോഗിച്ച് ഉഗ്രസേനരൂപത്തില്‍ വന്ന് ശൗരസേനിയെ പ്രാപിക്കുന്നു. തുടര്‍ന്ന് യാഥാര്‍ത്ഥ്യമറിഞ്ഞ ശൗരസേനി ഉഗ്രസേനനെ വിവരമറിയിക്കുകയും പ്രസവിച്ച ഉടനെ ബലവാനായ കംസനെ മന്ത്രിമാരുടെ ഉപദേശപ്രകാരം കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതുമാണ് കഥാസാരം. ചൊവ്വാഴ്ച രാത്രിഊരുഭംഗം കൂടിയാട്ടം അരങ്ങേറി. ബാലരാമനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും ദുര്യോധനനായി സൂരജ് നമ്പ്യാരും ഗാന്ധാരിയായി കപിലവേണുവും അശ്വത്ഥാമാവായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും രംഗത്തെത്തി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്‍, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവും കലാനിലയം ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയുംകൈകാര്യം ചെയ്തു. ഭാസന്‍ രചിച്ച ഊരുഭംഗം കൂടിയാട്ടത്തില്‍ സംവിധാനം ചെയ്തത് വേണുജിയാണ്.
റവ. ഫാ. ജോയ് പാലിയേക്കര ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോയ് പാലിയേക്കര നിയമിതനായി. രൂപത എപ്പാര്‍ക്കിയല്‍ ട്രിബൂണിലെ ജുഡീഷ്യല്‍ വികാരിയും രൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട വെസ്റ്റ് ഇടവക വികാരിയുമായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം. 1962 ഒക്ടോബര്‍ 24 ന് പേരാമ്പ്ര പാലിയേക്കര ലോനപ്പന്‍ അന്നം ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ഫാ. ജോയി 1988 ജനുവരി 2 ന് പുരോഹിതനായി അഭിഷിക്തനായി. തൃശൂര്‍ തോപ്പ്, ആലുവ മംഗലപ്പുഴ സെമിനാരികളില്‍ വൈദിക പരിശീലനം നേടിയ ഫാ. ജോയ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് കാനോനിക നിയമ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അമ്പഴക്കാട്, എടത്തുരുത്തി ഫൊറോന പള്ളിയില്‍ സഹ വികാരിയായും പാറേക്കാട്ടുകര, പുളിപ്പറമ്പ്, ആനന്തപുരം, വടക്കുംകര, കുഴിക്കാട്ടുകോണം, പുത്തന്‍ചിറ ഫൊറോന എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുള്ള ഫാ. ജോയ് കല്യാണ്‍ രൂപതയിലെ വിവിധ ഇടവകകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കല്യാണ്‍ രൂപത മൈനര്‍ സെമിനാരി റെക്ടര്‍, ഇരിങ്ങാലക്കുട രൂപത കോടതിയിലെ ഡിഫന്റര്‍ ഓഫ് ബോണ്ട്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, ഇരിങ്ങാലക്കുട കോപ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
സ്പാനിഷ് ചിത്രം ‘വൈല്‍ഡ് ടെയ്ല്‍സ് സംപ്രേഷണം ചെയ്യുന്നു.
ഇരിങ്ങാലക്കുട : വിദേശ ഭാഷ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അര്‍ജന്റീനന്‍ സ്പാനിഷ് ചിത്രമായ ‘വൈല്‍ഡ് ടെയ്ല്‍സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സംപ്രേഷണം ചെയ്യുന്നു. ആറ് കഥകളുടെ സമാഹാരമാണ് ചിത്രം .ഡാമിയന്‍ സി ഫിറോണിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ യാഥാര്‍ഥ്യത്തിന് മുന്നില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിത്തെറിക്കുന്ന ,അക്രമത്തിന്റെ പാത സ്വീകരിക്കുന്ന കഥാപാത്രങ്ങളെ കാണാം. 122 മിനിറ്റ് സമയമുള്ള ചിത്രം മലയാളം സബ് – ടൈറ്റിലുകളോടെയാണ് സ്‌ക്രീന്‍ ചെയ്യുന്നത്. പ്രവേശനം സൗജന്യം.
മാപ്രാണം അമ്പുതിരുന്നാളിന് കൊടിയേറി
മാപ്രാണം : ചരിത്രപ്രസിദ്ധമായ വി.കുരിശിന്റെ പ്രതിഷ്ഠയുള്ള മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുന്നാളിന് വികാരി ഫാ.ഡോ.ജോജോ ആന്റണി കൊടി ഉയര്‍ത്തി.തുടര്‍ന്ന് നടന്ന വി.ബലിയ്ക്ക് നാസിക് ഫോറോന വികാരി ഫാ.ഡേവീസ് ചാലിശ്ശേരി,അസി.വികാരി ഫാ.റീസ് വടാശ്ശേരി,ഫാ.സാന്റോ ചക്രംപുള്ളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.ജനുവരി 6,7 തിയ്യതികളിലാണ് തിരുന്നാള്‍.ട്രസ്റ്റിമാരായ ജോസഫ് തെങ്ങോലിപറമ്പില്‍,ഫ്രാന്‍സീസ് പള്ളിത്തറ,ഡോ.ജോണ്‍സന് നായങ്കര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഓരുക്കങ്ങള്‍ നടക്കുന്നു.14 അമ്പുസമുദായങ്ങളുടെ തേരും അമ്പെഴുന്നള്ളിപ്പും വാദ്യമേളങ്ങളോടെ 6-ാം തിയ്യതി വൈകീട്ട് 10.30ന് പള്ളിയങ്കണത്തില്‍ എത്തിച്ചേരും.പ്രധാനതിരുന്നാള്‍ ദിനമായ 7ന് രാവിലെ കുര്‍ബാനയ്ക്ക് ഫാ.അനില്‍ കോങ്കത്ത് നേതൃത്വം നല്‍കും.വൈകീട്ട് 4ന് തിരുന്നാള്‍ പ്രദക്ഷണം നടക്കും.
ദനഹതിരുന്നാളിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹതിരുന്നാളിനൊരുക്കമായി ബുധനാഴ്ച്ച വൈകീട്ട് പ്രര്‍ത്ഥനായോഗം ചേര്‍ന്നു.തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ ഒരുക്കിയ പിണ്ടിയില്‍ റൂബി ജൂബിലി ദനഹതിരുന്നാളിന്റെ പ്രതീകമായി 40 സൗഹാര്‍ദ്ദ തിരികള്‍ തെളിയിച്ചു.പിന്നീട് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ദനഹാതിരുന്നാളിന്റെ ഇന്റര്‍നെറ്റ് സപ്ലിമെന്റ് രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട ഡോട്ട് കോം ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.മൈസൂര്‍ രൂപതാ മെത്രാന്‍ മാര്‍ തോമസ് വാഴപ്പിള്ളി,കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം നിസാര്‍ സഖാഫി,എസ് എന്‍ ഡി പി യോഗമ താലൂക്ക് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് മുക്കുളം വിശ്വംഭരന്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍,ഡി വൈ എസ് പി ഫെമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.
പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
മുരിയാട് : പഞ്ചായത്തില്‍ പച്ചക്കറിയില്‍ സ്വയം പരപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി 17-18 വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപ ഉള്‍പ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വനിതകള്‍ക്കും പച്ചക്കറിവിത്ത്, തൈ, കൂലി ചിലവ് സബ്‌സിഡി എന്നിവ നല്‍കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുപത് ഹെക്ടര്‍ സ്ഥലത്തേക്കങ്കിലും ജൈവ പച്ചക്കറി വ്യാപിക്കുകയാണ് ഭരണസമിതിയുടെ തിരുമാനമെന്ന് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചു.സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ ശാന്ത മോഹന്‍ദാസ്, വല്‍സന്‍ ടി വി, ജോണ്‍സണ്‍ എ എം, കൃഷി ആപ്പിസര്‍ രാധിക കെ യു ,അസ്സിസ്റ്റ്മാരായ കെ എം രമ്യ, സുകന്യ വി എം എന്നിവര്‍ പ്രസംഗിച്ചു.
ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: ഉദയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദയ പ്രൊവിന്‍സ് സുപ്പീരിയര്‍ മദര്‍ റോസ്‌മേരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആശ്രമം പ്രിയോര്‍ ഫാ. ഷാജു വലിയപറന്പില്‍ ദീപശിഖ നാഷണല്‍ ബോള്‍ബാഡ്മിന്റണ്‍ താരം ഡി. ജോഷ്‌ന ജോണ്‍, സ്റ്റേറ്റ് അത്ലറ്റിക് താരം മെറിന്‍ തോമസ് എന്നിവര്‍ക്ക് കൈമാറി. ലോക്കല്‍ മാനേജരും സുപ്പീരിയറുമായ സിസ്റ്റര്‍ ലിസി പോള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലെയ, എല്‍പി എച്ച്എം സിസ്റ്റര്‍ പ്രസന്ന, സിസ്റ്റര്‍ റോസ്‌ജോ, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്‌ളവററ്റ്, ഹൈസ്‌കൂള്‍ എച്ച്എം സിസ്റ്റര്‍ ഫ്‌ളോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു. വിവിധങ്ങളായ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 300 ഓളം കുട്ടികള്‍ പങ്കെടുത്തു. വിശുദ്ധ ചാവറച്ചന്‍ പകര്‍ന്ന സന്ദേശം വിവിധ കലാപരിപാടികളിലൂടെ ആവിഷ്‌കരിച്ചത് ഏറെ ശ്രദ്ധേയമായി.
ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു. ഇന്നലെ രാവിലെ തിരുനാളിനു കൊടിയുയര്‍ന്നതോടെയാണു നകാരമേളം ആരംഭിച്ചത്. തിരുനാളിന്റെ സമാപനത്തില്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയംവരെ വിവിധ സമയങ്ങളില്‍ നകാരമേളം ഉണ്ടായിരിക്കും. പൗരാണിക ദേവാലയങ്ങളില്‍ തിരുനാളിനു മുന്നോടിയായി നടക്കുന്ന രാജകീയ പെരുമ്പറമുഴക്കമാണ് നകാരമേളം. ഇരിങ്ങാലക്കുടയില്‍ പിണ്ടിപെരുന്നാള്‍ ആരംഭിച്ചതുമുതല്‍ നകാരമേളവും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. രാവിലെ ആറിനും ഉച്ചയ്്്ക്കു 12.30 നും വൈകീട്ട് ഏഴിനും പള്ളിമണി മുഴങ്ങുമ്പോള്‍ നകാരമേളം നടക്കും. നാലടി ഉയരവും മൂന്നടി വിസ്തീര്‍ണവും ഉള്ള രണ്ടു നകാരങ്ങളാണു കത്തീഡ്രല്‍ ദേവാലയത്തിലുള്ളത്. എട്ടു പേരടങ്ങുന്ന സംഘമാണു നകാരം മുഴക്കുവാന്‍ കണക്കുപ്രകാരം വേണ്ടത്. മൃഗത്തോലുകൊണ്ട് ശാസ്ത്രീയമായ പ്രക്രിയകളിലൂടെയാണു നകാരം നിര്‍മിക്കുന്നത്. തിരുനാള്‍ ഞായറാഴ്ച രാവിലെ തിരുനാളിന്റെ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലൂടെ നകാരവണ്ടികള്‍ കടന്നുപോകും. കുരിശു പതിച്ച, ചുവപ്പുകലര്‍ന്ന വെള്ളക്കൊടികളാല്‍ അലങ്കരിച്ച, കാളകളെ പൂട്ടിയ വണ്ടിയില്‍ വലിയ നകാരങ്ങളുമായി കൊട്ടുകാര്‍ ഇരിങ്ങാലക്കുടയെ വലംവെക്കുന്ന കാഴ്ച തിരുനാളിന്റെ മനോഹരമായ കാഴ്ചകളിലൊന്നാണ്. ഉച്ചകഴിഞ്ഞ് പ്രദക്ഷിണം ഇറങ്ങുന്നതോടെ നകാരം വണ്ടികളും തയാറാവും. പ്രദക്ഷിണത്തിന്റെ ഭാഗമാണെങ്കിലും,ഒരല്പ്പം മുന്നിലായാണു നകാരവണ്ടികള്‍ നീങ്ങുക. കാളവണ്ടികളില്‍ ഭീമന്‍ ചെണ്ടകളുമായി നഗരം ചുറ്റുന്ന ഒരു ചടങ്ങ് ഒരുപക്ഷേ ഇവിടെ മാത്രമേ കാണൂ. ചരിത്രത്തിന്റെ പ്രൗഢിയും വിശ്വാസത്തിന്റെ തീക്ഷ്ണതയും കലയുടെ സൗന്ദര്യവും നകാരത്തിലുണ്ട ്. അതുകൊണ്ടാണു നകാരം തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാകുന്നതും. നകാരത്തിനു വിദഗ്ധമായി താളമടിക്കാന്‍ അരിയാവുന്നവര്‍ ഇന്ന് വിരളമാണ്. കത്തീഡ്രല്‍ പള്ളിയിലെ ജീവനക്കാരനായ കോട്ടക്കല്‍ പോള്‍സനും സംഘവുമാണ് കാലങ്ങളിലായി ഇവിടെ നകാരം മുഴക്കുന്നത്.
കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയോഷന്‍ വാര്‍ഷിക പുതുവത്സരാഘോഷം നടത്തി
ഇരിങ്ങാലക്കുട : കണ്ടേശ്വരം – കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പുതുവത്സരാഘോഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു . പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എം രാംദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ. ശ്രീജിത്ത്, കെ.ഗിരിജ,റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.സി. സുരേഷ്, രേഷ്മ രാമചന്ദ്രന്‍, രാജീവ് മുല്ലപ്പിള്ളി, രമാഭായ് രാമദാസ് എന്നിവര്‍ സംസാരിച്ചു.പ്ലാസ്റ്റിക്കിന്റെ അധിക ഉപയോഗം ഒഴിവാക്കാന്‍ നാടിന്റെ നന്മക്കായി തുടരാം നമ്മുക്കൊരു നല്ല ശീലം എന്ന പദ്ധതിയുടെ ഭാഗമായി അസോസിയേഷനില്‍ പെട്ട എല്ലാ കുടുംബാഗങ്ങള്‍ക്കും തുണി സഞ്ചി നല്‍കി. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാക്കര സുകുമാര മേനോനെ ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. കലാഭവന്‍ മണികണ്ഠന്‍ , നിയാസ് തളിക്കുളം, ലിജി വിശ്വം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക്‌സ് പരേഡ് &കരോക്കേ ഗാനമേള ഉണ്ടായിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു