ഗ്രീന്‍ പ്രോട്ടോകോളിനെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു

163
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാപ്രദേശത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഓഫീസ് മേധാവികള്‍ക്കും വിദ്യാഭ്യാസസ്ഥാപന പ്രതിനിധികള്‍ക്കും കൂടാതെ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വെച്ച് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ ക്ലാസ്സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്രവൈസര്‍ ആര്‍. സജീവ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. അനില്‍ നന്ദിയും രേഖപ്പെടുത്തി. എന്താണ് ഗ്രീന്‍പ്രോട്ടോക്കോള്‍, എന്തിനാ ഗ്രീന്‍ പ്രോട്ടോക്കോള്‍, എങ്ങിനെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുമെന്ന് സംബന്ധിച്ച് വിശദമായ ക്ലാസ്സ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സ്റ്റാന്‍ലി എടുത്തു. ക്ലാസ്സില്‍ എത്തിച്ചേര്‍ന്ന 60 സ്ഥാപന പ്രതിനിധികള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ നല്‍കി. പരിസ്ഥിതിദിനമായ ജൂണ്‍ 5 മുതല്‍ ആയത് നടപ്പിലാക്കാനും തീരുമാനിച്ചു. ഗ്രീന്‍പ്രോട്ടോക്കോളിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു.

1. / പേപ്പര്‍ / തെര്‍മ്മോക്കോള്‍ – ഗ്ലാസ്സ് , പ്ലേറ്റ്, പേപ്പര്‍ ഇല തുടങ്ങീ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.
2. സ്റ്റീല്‍, ഗ്ലാസ്സ് തുടങ്ങീ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം കൂട്ടുക.
3. മാലിന്യം ജൈവം – അജൈവം എന്നിങ്ങനെ തരം തിരിച്ച് വയ്ക്കുക.
4. ജൈവ മാലിന്യം ശാസ്ത്രീയമായി ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക. ആയതിനുള്ള സംവിധാനങ്ങള്‍ നഗരസഭയില്‍ നിന്ന് ലഭ്യമാക്കുന്നതാണ്.
5. അജൈവ മാലിന്യം യാതൊരു കാരണവശാലും കത്തിക്കാതിരിക്കുക.
6. വൃത്തിയാക്കിയ അജൈവമാലിന്യം യൂസര്‍ ഫീ അടച്ച് നഗരസഭയിലെ ഹരിത കര്‍മ്മസേനക്ക് നല്‍കുക.
7. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് പകരം പ്രകൃതി സൗഹൃദ ക്യാരി ബാഗുകള്‍ ഉപയോഗിക്കുക.
8. ഫ്‌ളക്‌സ് ബാനറിന് പകരം തുണി / പേപ്പര്‍ ബാനറുകള്‍ ഉപയോഗിക്കുക.
9. അതിഥികള്‍ക്ക് പ്ലാസ്റ്റിക്ക് ഇല്ലാത്ത പൂക്കളും ഇലകളും ചേര്‍ന്ന ബൊക്കെ മാത്രം നല്‍കുക.

 

Advertisement