ദനഹതിരുന്നാളിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

490
Advertisement

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹതിരുന്നാളിനൊരുക്കമായി ബുധനാഴ്ച്ച വൈകീട്ട് പ്രര്‍ത്ഥനായോഗം ചേര്‍ന്നു.തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ ഒരുക്കിയ പിണ്ടിയില്‍ റൂബി ജൂബിലി ദനഹതിരുന്നാളിന്റെ പ്രതീകമായി 40 സൗഹാര്‍ദ്ദ തിരികള്‍ തെളിയിച്ചു.പിന്നീട് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ദനഹാതിരുന്നാളിന്റെ ഇന്റര്‍നെറ്റ് സപ്ലിമെന്റ് രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട ഡോട്ട് കോം ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.മൈസൂര്‍ രൂപതാ മെത്രാന്‍ മാര്‍ തോമസ് വാഴപ്പിള്ളി,കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം നിസാര്‍ സഖാഫി,എസ് എന്‍ ഡി പി യോഗമ താലൂക്ക് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് മുക്കുളം വിശ്വംഭരന്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍,ഡി വൈ എസ് പി ഫെമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

 

Advertisement