സെന്റ് ജോസഫ്‌സില്‍ അന്തര്‍ ദേശീയ കവിതാ ശില്‍പശാല

455

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം അന്തര്‍ദേശീയ കവിതാശില്‍പശാല നടത്തി. ടിബറ്റന്‍ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടെന്‍സിന്‍ സുണ്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ ‘ എഴുത്തു വഴികളുടെ ആനന്ദങ്ങള്‍ ‘ എന്ന വിഷയത്തില്‍ സംവാദം നടന്നു. ഒരു കാലത്ത് അക്രമകാരികളായിരുന്ന ടിബറ്റന്‍ ജനതയെ ബുദ്ധന്റെ ആശയങ്ങളാല്‍ മാറ്റിയെടുത്തത് ഇന്ത്യയാണ്. ഇന്ത്യയുടെ ആത്മീയത കവിത പോലെ മനോഹരവും ഉള്ളിലെ ശത്രുവിനെ കീഴടക്കാന്‍ പഠിപ്പിക്കുന്ന നന്മയുമാണ്. അതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.വാക്കുകള്‍ കൂട്ടിച്ചേര്‍ത്താല്‍ കവിതയാവില്ലെന്നും ചേര്‍ക്കേണ്ടതു പോലെ ചേര്‍ത്താല്‍ വാക്കുകളില്‍ കവിത തുളുമ്പുന്നതെങ്ങനെയെന്നും ശില്‍പശാലയില്‍ അദ്ദേഹം വിശദീകരിച്ചു.ചടങ്ങില്‍ അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കവിതകളുടെ അവതരണവും നടന്നു.ചടങ്ങില്‍ അഞ്ജു സൂസന്‍ ജോര്‍ജ്,ഷാലി അന്തപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement