യുവജനങ്ങൾക്ക് 30% സീറ്റ് സംവരണം ഉറപ്പ് വരുത്തണം : വാക്സറിൻ പെരെപ്പാടൻ / എൽ.വൈ.ജെ.ഡി.

61

സമൂഹത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുവാൻ ശേഷിയുള്ള യുവജനങ്ങളെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിയ്ക്കുവാൻ മുന്നണി ഭേദമന്യെ ഏവരും തയ്യാറാകേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും,തിരഞ്ഞെടുപ്പുകളിൽ 30 % സീറ്റ് സംവരണം യുവജനങ്ങൾക്ക് ഉറപ്പ് വരുത്തുവാൻ ഇലക്ഷൻ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു.ഓരോ തിരഞ്ഞെടുപ്പുകളിലും തലമുറ മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ ഭരണപരമായ കാലാനുസൃത വികസനങ്ങൾ അകന്നു നിൽക്കും.ലോകം അതിവേഗ അപ്രതീക്ഷിത മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുമ്പോൾ കാലത്തിനനുസരിച്ച ഗതിവേഗം ഉൾകൊണ്ട് പ്രവർത്തിയ്ക്കാൻ പുതുതലമുറയുടെ ഇടപെടലുകൾ അവശ്യ ഘടകമാണ്.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷനർക്ക്
കത്തയച്ചു.

Advertisement