Wednesday, July 16, 2025
24.4 C
Irinjālakuda

ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23 ചൊവ്വാഴ്ച ആഘോഷിക്കും. കൊടിയേറ്റം 17 ന് ബുധനാഴ്ച വൈകീട്ട് 7 നും 7:30 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാ ആശ്രമത്തിലെ ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ പറവൂര്‍ രാഗേഷ് തന്ത്രി നിര്‍വ്വഹിക്കും. ഷഷ്ടി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങള്‍ ജനുവരി 15ന് സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും.നാടക മത്സരത്തിന് മുന്‍പായി എസ് എന്‍ ബി എസ് സമാജം പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും.കൊടിയേറ്റം മുതല്‍ ഉത്സവം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.22ന് നാടക മത്സരസമാപനം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിയ്ക്കും.ഉത്സവദിനമായ 23ന് പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തുന്നു. പത്രസമ്മേളനത്തില്‍ സമാജം ഭരണസമിതി പ്രസിഡന്റ് എം.കെ. മുക്കുളം, സെക്രട്ടറി രാമാനന്ദന്‍, ട്രഷറര്‍ ഗോപി മണമാടത്തില്‍, വൈസ് പ്രസിഡന്റ് പ്രവികുമാര്‍ ചെറാക്കുളം, എന്‍.എന്‍.വൈ.എസ്. ഭരണസമിതി സെക്രട്ടറി പ്രദീപ് പാച്ചേരി, വൈസ് പ്രസിഡന്റ് സജീഷ് വി എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img