വാര്‍ഷികാഘോഷത്തിന്റെനിറവില്‍വിമല സെന്‍ട്രല്‍സ്‌കൂള്‍

413
Advertisement

താണിശ്ശേരി:വിമലസെന്‍ട്രല്‍സ്‌കൂളിന്റെഇരുപത്തിമൂന്നാംവാര്‍ഷികാഘോഷംവാടച്ചിറ വികാരി ഫാദര്‍ ജിജി കുന്നേലിന്റെ അധ്യക്ഷതയില്‍, പ്രശസ്തകര്‍ണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ ബിന്നി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിത ചര്യക്കും ബുദ്ധിവികാസത്തിനും സംഗീതം ഏറെ ഫലവത്താണെന്നു അവര്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ആറില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ‘രാര സരസകു രാര’എന്ന പാട്ടു പാടുകയും ,അമൃതവര്‍ഷിണി രാഗത്തിന്റെ ഭംഗി, സ്വരരാഗ ശ്രുതി താള നിബദ്ധമായി അവതരിപ്പിക്കുകയും ചെയ്തു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ സിസ്റ്റര്‍ ഡോക്ടര്‍ ആലിസ് കുഴിഞ്ഞാലില്‍,ഇന്നത്തെ കാലഘട്ടത്തില്‍ അംഗപരിമിതര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാം എന്ന സന്ദേശംവിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ കണ്ണമ്പിള്ളി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശ്രീ ആന്റോ പെരുമ്പുള്ളി, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍,കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സ് ബാബു, വാടച്ചിറ വാര്‍ഡ് മെമ്പര്‍ കെ വിവിനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.വിദ്യാര്‍ത്ഥികളുടെ വിവിധകലാപരിപാടികളും അരങ്ങേറി.

Advertisement