ഇരിങ്ങാലക്കുട : സ്ത്രികള്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തിയത് പോലെ കാഴ്ച്ചശക്തിയില്ലാത്തവരുടെ ഉന്നമനത്തിനായി നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണമെന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അഭിപ്രായപ്പെട്ടു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സംഘടനയുടെ ആവശ്യപ്രകാരം ഇരിങ്ങാലക്കുട നഗരസഭ ടൂറിസ്റ്റ് ഹോം ബില്‍ഡിങ്ങില്‍ സൗജന്യമായാണ് ഓഫീസ് പ്രവര്‍ത്തനത്തിനായി നഗരസഭ മുറി അനുവദിച്ച് നല്‍കിയിരിക്കുന്നത്.ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എഫ് ബി ജില്ലാപ്രസിഡന്റ് കെ എസ് വിനോദ് സ്വാഗതവും സെക്രട്ടറി എം മുരളിധരന്‍ ആശംസയും പറഞ്ഞു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ മുകുന്ദപുരം താലൂക്ക് സെക്രട്ടറി ടി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കല്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി വൃത്തിയാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ച വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേ ലക്ഷദീപ ചുറ്റുവിളക്കു മാടം,വലിയവിളക്ക് എന്നിവയാണ് ആദ്യദിനം കൂട്ടായ്മയിലൂടെ വൃത്തിയാക്കിയത്.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കു വൃത്തിയാക്കലിന് ആരംഭം കുറിച്ചു.രാവിലെ മുതല്‍ തന്നെ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.ഉത്സവത്തിന് മുന്‍പായി എല്ലാ മുടക്ക് ദിവസങ്ങളിലും തുടര്‍ച്ചയായ വൃത്തിയാക്കലിലൂടെ ക്ഷേത്രത്തിന്റെ മോടി തിരിച്ച് കൊണ്ടുവരുവാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവിതരണവും ഉണ്ടായിരുന്നു. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ.ജി.സുരേഷ് എന്നിവര്‍ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : 10 നീണ്ട് നില്‍ക്കുന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.8.30നും 9 നും മദ്ധ്യേയുള്ള ശുഭമുഹര്‍ത്ത്വത്തില്‍ നടന്ന കൊടിയേറ്റ കര്‍മ്മത്തിന് കൂറയും പവിത്രവും കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി നല്‍കി.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു.നൂറ് കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ എത്തിയിരുന്നത്.തുടര്‍ന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് കരിവന്തല ഗണപതി തിടമ്പേറ്റി.ഉത്സവം ജനുവരി 29ന് സമാപിയ്ക്കും.
പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം
ഇരിങ്ങാലക്കുട: പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയാഗിരി, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് പുത്തനങ്ങാടി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ഘടകകക്ഷി നേതാക്കളായ കെ. റിയാസുദ്ദിന്‍, ഡോ. മാര്‍ട്ടിന്‍ പോള്‍, ആന്റണി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊമ്മാന പാടത്ത് മാംസമാലിന്യം തള്ളിയ നിലയില്‍
തൊമ്മാന : പോട്ട-മൂന്ന് പിടിക സംസ്ഥാന പാതയില്‍ തൊമ്മാന പാടശേഖരത്തിന് സമീപം റോഡരികില്‍ മാംസമാലിന്യം തള്ളിയനിലയില്‍.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മാലിന്യം നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടത്.അറവ് കഴിഞ്ഞ മാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ പലയിടങ്ങളിലായി വിതറിയനിലയില്‍ തള്ളിയിട്ട് പോയിരിക്കുന്നത്.വാഹനങ്ങള്‍ കയറി ഇറങ്ങി ദുര്‍ഗദ്ധം വമിക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് മൂക്ക് പൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇവിടുള്ളത്.മുന്‍പ് മാലിന്യം തള്ളുന്നവരുടെ സ്ഥിരം താവളമായി തൊമ്മാനപാടം മാറിയതിനെ തുടര്‍ന്ന് നാട്ടുക്കരും പോലിസും രാത്രി പെട്രോളിംങ്ങ് അടക്കം നടത്തി കക്കൂസ് മാലിന്യവും മരുന്ന് മാലിന്യവും അടക്കം തള്ളാന്‍ എത്തിയവരെ പിടികൂടിയിരുന്നു.ഇപ്പോള്‍ പകല്‍ സമയത്ത് പോലും മാലിന്യം തള്ളുന്നത് ഇവിടെ വീണ്ടും പതിവാവുകയാണ്.നഗരത്തില്‍ അറവ്ശാല പ്രവര്‍ത്തിക്കാത്തതിനാല്‍ അനധികൃത അറവ് നടത്തുന്നവരാണ് ഇത്തരത്തില്‍ റോഡരികില്‍ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുക്കാരുടെ നിഗമനം.
സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് നടന്നു.
വല്ലക്കുന്ന് : സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ജസ്റ്റിസ് കുരിയന്‍ ജോസഫ് (സുപ്രീം കോര്‍ട്ട് ജഡ്ജ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിന്നു. പ്രൊഫ. സെന്തില്‍കുമാര്‍ ടി. (പ്രിന്‍സിപ്പല്‍, ലൂര്‍ദ് കോളേജ് ഓഫ് നേഴ്സിംഗ്), ഫാ. അരുണ്‍ തെക്കിനിയത്ത്(വികാര്‍, സെന്റ് അല്‍ഫോന്‍സ് ചര്‍ച്ച്), ഫാ. ജിനോ മാളക്കാരന്‍(ചാപ്ലൈന്‍, സ്‌നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ്), സി. ഡോ. റീത്ത സി.എസ്.എസ്(മെഡിക്കല്‍ സൂപ്രണ്ടന്റ്, എസ്.എച്ച്. മിഷന്‍ ഹോസ്പിറ്റല്‍, പുല്ലൂര്‍), അശ്വതി കെ ബാബു,സ്‌നേഹോദയ നേഴ്സിംഗ് കോളേജ് ഡയറക്ടര്‍ ആനി തോമാസിയ സി.എസ്.എസ്, പ്രിന്‍സിപ്പല്‍ എല്‍സ് ബാപ്റ്റിസ്റ്റ സി.എസ്.എസ്. എന്നിവര്‍ പ്രസംഗിച്ചു.
മുകുന്ദപുരം താലൂക്കിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു.
ഇരിങ്ങാലക്കുട: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വിവിധ മണ്ഡലങ്ങളിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷം തൃശ്ശൂരില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് പരിപാടികള്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് മുന്‍ എം.എല്‍.എ.മാരെ അവരുടെ വീടുകളില്‍ ചെന്ന് ആദരിച്ചത്. പ്രൊഫ. മീനാക്ഷി തമ്പാന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ വീട്ടിലെത്തി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ ഫലകം കൈമാറി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പുതുക്കാട് മേഖലയിലെ പോള്‍സണ്‍ മാസ്റ്റര്‍ക്ക് മറ്റൊരുദിവസം ഫലകം കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.ജയന്തി, വില്ലേജ് ഓഫീസര്‍ ടി.കെ. പ്രമോദ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എം.ആര്‍. മുരളീധരന്‍, വി. അജിത്കുമാര്‍ എന്നിവരും തഹസില്‍ദാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ നാടിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട ; ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്നും നാടിന്റെ വാകസനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഇരിങ്ങാലക്കുട രുപതാ ബിഷപ്പ് പോളി കണ്ണുക്കാടന്‍. എസ്.എന്‍ . ബി എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത സൗഹാര്‍ദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒറ്റക്കെട്ടായി നിന്നാല്‍ എത് തിന്മയേയും നേരിട്ട് നന്മയുടെയും ശാന്തിയുടെയും വഴിയിലേക്ക് എത്തി എത്തി ചേരുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ബി.എസ്. സമാജം പ്രസിഡണ്ട് എം.കെ. വിശ്വംഭരന്‍ മുക്കുളം അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഇമാം കബീര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി.കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ എന്‍ എസ്.എ്സ്.. മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് അഡ്വ. ഡി. ശങ്കരന്‍കുട്ടി , മുകുന്ദപുരം എസ്.എന്‍.ഡി.പി.യുണിയന്‍ സെക്രട്ടറി പി.കെ. പ്രസന്നന്‍,പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് വി.അര്‍. സുകുമാരന്‍, സമാജം സെക്രച്ചറി രാമാനന്ദന്‍ ചെറാക്കുളം, എം.കെ.ഗോപി മണമാടത്തില്‍, സിബിന്‍ കൂനാക്കംപ്പിളളി എന്നിവര്‍ സംസാരിച്ചു.
ഠാണാവിലെ സി ഐ ഓഫീസ് കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടാനുള്ള നടപടി ആരംഭിക്കുന്നു.
ഇരിങ്ങാലക്കുട : ഠാണാവിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാര്യാലയത്തിനായി ദീര്‍ഘകാലമായി ഉപയോഗിച്ച് വരികയായിരുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പോലീസ് സംവിധാനത്തില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കാട്ടുങ്ങച്ചിറയില്‍ സ്ഥിതി ചെയുന്ന പോലീസ് സ്റ്റേഷന്റെ ചുമതലക്കാരന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സാഹചര്യത്തില്‍ ഠാണാവിലെ ദേവസ്വം സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്ത അവസ്ഥയാണുള്ളത്. ആയതിനാല്‍ ദേവസ്വത്തിന്റെ വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ഈ സ്ഥലം തിരിച്ചു കിട്ടുന്നതിന് വേണ്ടി നടപടികള്‍ എടുക്കുവാന്‍ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടല്‍മാണിക്യം തിരുവുത്സവം കാലപരിപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 2018 ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോട് അനുബദ്ധിച്ച് ക്ഷേത്രാന്തരീക്ഷത്തിന് അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ഹൈന്ദവരായ കലാകാരന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.വഴിപാടായി പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അപേക്ഷയില്‍ പ്രത്യേകം എഴുതേണ്ടതാണ്.അപേക്ഷകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ നേരിട്ടോ,’ അഡ്മിനിസ്‌ട്രേറ്റര്‍,കൂടല്‍മാണിക്യം ദേവസ്വം,ഇരിങ്ങാലക്കുട-680121,തൃശൂര്‍ ജില്ല ‘ എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ,contact@koodalmanikyam.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2018 ഫെബ്രുവരി 15 ആണെന്ന് കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
സിന്റില-2018 ക്വിസ് മത്സരം കുരിയച്ചിറ സെന്റ് പോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ഹയര്‍സെക്കന്ററി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ (സിന്റില-2018) കുരിയച്ചിറ സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് റൗണ്ടുകളായി നടത്തിയ മത്സരത്തില്‍ ജില്ലയിലെ 47 ഓളം ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ പങ്കെടുത്തു.നന്തിക്കര ജി വി എച്ച് എസ് രണ്ടാം സ്ഥാനവും,വിജയഗിരി പബ്ലിക്ക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍,ജോ.ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി.ഡോ.പി എല്‍ ആന്റണി,പ്രൊഫ.എന്‍ പ്രേമകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പെന്‍ ഡൗണ്‍ സമരം നടത്തി
ഇരിങ്ങാലക്കുട- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ( കെ.എ.എസ്)ചട്ട രൂപീകരണത്തില്‍ റവന്യൂവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടാതെ പോയെന്നാരോപിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം നടത്തി.മറ്റുവകുപ്പുകളിലെ ഉന്നത തസ്തികകളില്‍ നിന്നും പത്തുശതമാനം മാത്രം കെ.എ.എസിലേക്ക് നീക്കിവെക്കപ്പെടുമ്പോള്‍ റവന്യുവകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്നും മുപ്പതുശതമാനത്തോളം തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റപ്പെടുന്നതായി അസോസിയേഷന്‍ ആരോപിച്ചു.ഇത് താഴെതട്ടിലെ ജീവനക്കുരുടെ പ്രമോഷന്‍ സാധ്യതകളെ സാരമായി ബാധിക്കുമെന്ന് പറയപ്പെടുന്നു.മുകുന്ദപുരം താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസുകളിലേയും ജീവനക്കാര്‍ ഒരുമണിക്കൂര്‍ നേരം ജോലിയില്‍ നിന്നും വിട്ടുനിന്നാണ് സമരത്തില്‍ പങ്കെടുത്തത്.പണിമുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനുമുമ്പില്‍ പ്രതിഷേധപൊതുയോഗം നടത്തി.ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എ.എം.നൗഷാദ് ഉദ്ഘാടനംചെയ്തു. പ്രസിഡണ്ട് ടി.ജെ സാജു അദ്ധ്യക്ഷതവഹിച്ചു.വി.അജിത്കുമാര്‍,പി.എന്‍.പ്രേമന്‍, എം.എസ്.അല്‍ത്താഫ്,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.
മയക്ക് മരുന്നിന് ഇടതാവളമൊരുക്കി ഇരിങ്ങാലക്കുട ഞവരികുളം : ക്യാമറ സ്ഥാപിക്കണമെന്നാവശ്യം
ഇരിങ്ങാലക്കുട : നഗരത്തിലെ മയക്ക്മരുന്ന് ഉപയോക്താക്കളുടെ ഇടതാവളമായി മാറുകയാണ് നഗരമദ്ധ്യത്തിലെ പ്രധാന ജലാശമായ ഞവരികുളം.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി യുവാക്കളാണ് പകലും രാത്രിയും ഇല്ലാതെ കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി മരുന്ന്് ഉപയോഗത്തിനായി ഇവിടെ എത്തുന്നത്.കടുത്ത വേനലിലും വറ്റാത്ത ഈ കുളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലതവണ വൃത്തിയാക്കി നല്‍കിയിട്ടുള്ളതാണ്.എന്നാല്‍ വേണ്ട വിധം സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കത്തതാണ് സാമൂഹ്യവിരുദ്ധര്‍ക്ക് തണലാകുന്നത്.കുളത്തിന്റെ മറുകരയിലിരുന്നാല്‍ ഇക്കരയില്‍ നിന്നും കടന്ന് വരുന്നവരെ കാണാന്‍ സാധിക്കുന്നതിനാലും സമീപത്തേ സ്‌കൂള്‍ കോമ്പൗഡ് മതില്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇതിലെ കയറി രക്ഷപെടാവുന്നതുമാണ് ഇത്തരക്കാരെ ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നത്.വിദ്യാര്‍ത്ഥികളെ സൗജന്യമായി കഞ്ചാവ് നല്‍കി ആകര്‍ഷിച്ച് പീന്നിട് ഇതിനടിമപെടുത്തുന്ന സംഘങ്ങള്‍ ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്.രാത്രിയാല്‍ ഞവരികുളത്തിന് സമീപം തെരുവ്‌വിളക്കുകള്‍ ഒന്നും തന്നെ തെളിയാത്തതിനാല്‍ അനാശ്യാസ്യപ്രവര്‍ത്തനത്തിനും ഇവിടം കേന്ദ്രമാകുന്നുണ്ട്.ഇതില്‍ പ്രകൃതിവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണ് അധികവും.കുളത്തിന് ചുറ്റും നീരിക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നടപാതകള്‍ വൃത്തിയാക്കി ഇരിപ്പിട സൗകര്യവും നീന്തല്‍ പരിശീലനവും ബോട്ടിംങ്ങ് ഉള്‍പെടെ ഏര്‍പെടുത്തി നഗരമദ്ധ്യത്തിലെ ഈ ജലാശയത്തേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുക്കരുടെ ആവശ്യം.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു
കരുവന്നൂര്‍ :പാമ്പ് കടിയേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു. പെരുമ്പുള്ളി റാപ്പായി മകന്‍ ബാബു (50)വാണ് മരിച്ചത്.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ ജയ ബാബു.മക്കള്‍ ജെയ്ഡന്‍ഗില്‍,റിംബിള്‍.
ശ്രീരാമക്ഷേത്രത്തില്‍(താമരത്തമ്പലം) ദശാവതാരം ചന്ദനചാര്‍ത്ത്
ചേലൂര്‍: ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് ചേലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ (താമരത്തമ്പലം) നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്ത്. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് 27 വരെ ദശാവതാരം ചന്ദനചാര്‍ത്ത് നടത്തുന്നത്. ആദ്യദിവസം മത്സ്യാവതാരവും രണ്ടാംദിവസം കൂര്‍മ്മാവതാരവും ഭഗവാന്റെ രൂപത്തില്‍ ചന്ദന ചാര്‍ത്തണിഞ്ഞു. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടല്‍മാണിക്യം ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ചന്ദനചാര്‍ത്ത് നടന്നിരിക്കുന്നതെന്നാണ് പറയുന്നത്. ദിവസവും വൈകീട്ട് 5:30 മുതല്‍ 7:30 വരെ ദശാവതാരം ചന്ദന ചാര്‍ത്ത് നടക്കും. തുടര്‍ന്ന് ഭഗവാന്റെ രൂപം ചന്ദനം ചാര്‍ത്തി ദശാവതാരത്തില്‍ തീര്‍ത്ത് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. 25ന് വൈകീട്ട് അഞ്ചിന് മണക്കാട്ട് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലവറ നിറക്കല്‍ നടക്കും. 26ന് വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, 27ന് രാവിലെ 7:30ന് ശ്രീ ഭൂതബലി തുടര്‍ന്ന് ആനയോടുകൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, 11ന് അകത്തേക്ക് എഴുന്നള്ളിപ്പും എന്നിവ നടക്കും. ഉച്ചക്ക് 12:30ന് രോഹിണി ഊട്ട്, 3:30ന് ചേലുക്കാവ് സെന്ററില്‍നിന്നും ക്ഷേത്രത്തിലേക്ക് ആനയോടുകൂടി എഴുന്നള്ളിപ്പ്, ഏഴിന് ‘നേരമ്പോക്ക്’ എന്നിവ ഉണ്ടായിരിക്കും.
ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധ്യാനവും സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിന്റെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാവസായിക തലത്തില്‍ ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധാന്യവും അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.ഓട്ടോമൊബൈല്‍ എഞ്ചിന്‍ ഡിസൈനില്‍ ‘ ഓപ്റ്റിമൈസേഷന്‍ ‘ ടെക്‌നിക്‌സിന്റെ ഉപയോത്തേ കുറിച്ച് ഫീയറ്റ് ഓട്ടോമെബൈല്‍സ് യു എസ് എ ശ്രീനാഥ് ഗോപിനാഥ് ക്ലാസ് നയിച്ചു.ഗണിതശാസ്ത്രത്തിന്റെ വിദേശ ജോലി സാദ്ധ്യതയെ കുറിച്ച് പാട്രിക് ചാക്കോ (ഡിപാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ആസ്‌ത്രേലിയ ) ക്ലാസ് എടുത്തു.
വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഏരിയാസമ്മേളനം നടത്തി.
ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി ആര്‍.വി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ പാതയോര കച്ചവട തൊഴിലാളികളെയും സര്‍വ്വെ നടത്തി അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് സമ്മേളനം നഗരസഭാ അധികാരികളോടാവശ്യപ്പെട്ടു.പ്രിയ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എം.ബി.രാജു അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വേണുഗോപാല്‍, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി കെ.എ.ഗോപി.ദിവാകരന്‍ കുണ്ടില്‍, സി.വൈ.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി സി.വൈ.ബെന്നി(പ്രസിഡണ്ട്) കെ.എം.ദിവാകരന്‍(സെക്രട്ടറി)കെ.ആര്‍.ശ്രീജിത്ത്(ട്രഷറര്‍) എന്നിവരെടുത്തു.
ആരോഗ്യജാഗ്രത ക്യാമ്പെയിന്‍; നിയോജകമണ്ഡലം അവലോകനയോഗം നടന്നു
ഇരിങ്ങാലക്കുട: മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല അവലോകനയോഗം ചേര്‍ന്നു. ആരോഗ്യ ജാഗ്രതാ ക്യാമ്പെയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേകം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഞായറാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബ സന്ദര്‍ശനം നടത്തും. കുടുംബശ്രി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതില്‍ പങ്കാളികളാകും. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര തിലകന്‍, കെ.എസ്.ബാബു, മനോജ് വലിയപറമ്പില്‍, സരള വിക്രമന്‍, വര്‍ഷ രാജേഷ്, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍, ഡി.എം.ഒ. വി.കെ. മിനി, ജനറല്‍ ആശുപത്രിയിലെ ഡോ. രാമസ്വാമി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആനന്ദപുരം എച്ച്.സി. സൂപ്രണ്ട് ഡോ. രാജേഷ്, കാട്ടൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. റോഷ് എന്നിവര്‍ സംസാരിച്ചു.
ഉപഭോക്തൃ ചൂഷണത്തില്‍ നിന്നും ബി.എസ്.എന്‍.എല്‍. പിന്തിരിയണം ; ഉപഭോക്തൃ സംരക്ഷണ സമിതി
ഇരിങ്ങാലക്കുട: രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി ഒരു പ്രസ് താവനയിലൂടെ ബി.എസ്.എന്‍.എല്‍. അധികൃതരോട് ആവശ്യപ്പെട്ടു.ഇത്തരം നീക്കങ്ങള്‍ പൊതുമേഖലയെ തളര്‍ത്താനും, സ്വകാര്യ മേഖലയെ വളര്‍ത്താനും മാത്രമേ ഉപകരിക്കുവെന്നും വരുന്ന ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്കളിലെ സമ്പൂര്‍ണ്ണ സൗജന്യ കോളുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ പിഴിയാനുള്ള നീക്കത്തില്‍ നിന്നും പൊതുമേഖലയിലുള്ള ടെലികോം വകുപ്പ് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും, കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കുമെന്നും രാജീവ് മുല്ലപ്പിള്ളി അറിയിച്ചു.
സംയോജിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു
ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആത്മപദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷി ചെയ്യാന്‍ തല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.മൃഗ സംരക്ഷണം,കോഴി വളര്‍ത്തല്‍,കൂണ്‍ കൃഷി,തേനിച്ച വളര്‍ത്തല്‍,സൂക്ഷമ ജലസേചനം,പ്ലാസ്റ്റിക്ക് പുതയിടല്‍,അക്വപോണിക്‌സ്,തിരിനന,വെര്‍ട്ടിക്കല്‍ ഫാമിംങ്ങ്,കമ്പോസ്റ്റിംങ്ങ് തുടങ്ങിയ രീതികളില്‍ മൂന്ന് രീതികള്‍ ഒന്നിച്ച് ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷിയിടത്തിന്റെ വീസ്തൃതിയ്ക്ക് ആനുപാതികമായി ധനസഹായം നല്‍കുന്നു.താല്‍പര്യമുള്ള കര്‍ഷകര്‍ താഴെപറയുന്ന 9497720047 എന്ന ഫോണ്‍ നമ്പറില്‍ 23-01-2018ന് മുന്‍പായി ബദ്ധപെടണമെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ അറിയിച്ചു.