സിന്റില-2018 ക്വിസ് മത്സരം കുരിയച്ചിറ സെന്റ് പോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

473
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ഹയര്‍സെക്കന്ററി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ (സിന്റില-2018) കുരിയച്ചിറ സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് റൗണ്ടുകളായി നടത്തിയ മത്സരത്തില്‍ ജില്ലയിലെ 47 ഓളം ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ പങ്കെടുത്തു.നന്തിക്കര ജി വി എച്ച് എസ് രണ്ടാം സ്ഥാനവും,വിജയഗിരി പബ്ലിക്ക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍,ജോ.ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി.ഡോ.പി എല്‍ ആന്റണി,പ്രൊഫ.എന്‍ പ്രേമകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement