ആരോഗ്യജാഗ്രത ക്യാമ്പെയിന്‍; നിയോജകമണ്ഡലം അവലോകനയോഗം നടന്നു

401
Advertisement

ഇരിങ്ങാലക്കുട: മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല അവലോകനയോഗം ചേര്‍ന്നു. ആരോഗ്യ ജാഗ്രതാ ക്യാമ്പെയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേകം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഞായറാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബ സന്ദര്‍ശനം നടത്തും. കുടുംബശ്രി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതില്‍ പങ്കാളികളാകും. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര തിലകന്‍, കെ.എസ്.ബാബു, മനോജ് വലിയപറമ്പില്‍, സരള വിക്രമന്‍, വര്‍ഷ രാജേഷ്, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍, ഡി.എം.ഒ. വി.കെ. മിനി, ജനറല്‍ ആശുപത്രിയിലെ ഡോ. രാമസ്വാമി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആനന്ദപുരം എച്ച്.സി. സൂപ്രണ്ട് ഡോ. രാജേഷ്, കാട്ടൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. റോഷ് എന്നിവര്‍ സംസാരിച്ചു.

Advertisement