മയക്ക് മരുന്നിന് ഇടതാവളമൊരുക്കി ഇരിങ്ങാലക്കുട ഞവരികുളം : ക്യാമറ സ്ഥാപിക്കണമെന്നാവശ്യം

1120
Advertisement

ഇരിങ്ങാലക്കുട : നഗരത്തിലെ മയക്ക്മരുന്ന് ഉപയോക്താക്കളുടെ ഇടതാവളമായി മാറുകയാണ് നഗരമദ്ധ്യത്തിലെ പ്രധാന ജലാശമായ ഞവരികുളം.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി യുവാക്കളാണ് പകലും രാത്രിയും ഇല്ലാതെ കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി മരുന്ന്് ഉപയോഗത്തിനായി ഇവിടെ എത്തുന്നത്.കടുത്ത വേനലിലും വറ്റാത്ത ഈ കുളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലതവണ വൃത്തിയാക്കി നല്‍കിയിട്ടുള്ളതാണ്.എന്നാല്‍ വേണ്ട വിധം സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കത്തതാണ് സാമൂഹ്യവിരുദ്ധര്‍ക്ക് തണലാകുന്നത്.കുളത്തിന്റെ മറുകരയിലിരുന്നാല്‍ ഇക്കരയില്‍ നിന്നും കടന്ന് വരുന്നവരെ കാണാന്‍ സാധിക്കുന്നതിനാലും സമീപത്തേ സ്‌കൂള്‍ കോമ്പൗഡ് മതില്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇതിലെ കയറി രക്ഷപെടാവുന്നതുമാണ് ഇത്തരക്കാരെ ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നത്.വിദ്യാര്‍ത്ഥികളെ സൗജന്യമായി കഞ്ചാവ് നല്‍കി ആകര്‍ഷിച്ച് പീന്നിട് ഇതിനടിമപെടുത്തുന്ന സംഘങ്ങള്‍ ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്.രാത്രിയാല്‍ ഞവരികുളത്തിന് സമീപം തെരുവ്‌വിളക്കുകള്‍ ഒന്നും തന്നെ തെളിയാത്തതിനാല്‍ അനാശ്യാസ്യപ്രവര്‍ത്തനത്തിനും ഇവിടം കേന്ദ്രമാകുന്നുണ്ട്.ഇതില്‍ പ്രകൃതിവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണ് അധികവും.കുളത്തിന് ചുറ്റും നീരിക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നടപാതകള്‍ വൃത്തിയാക്കി ഇരിപ്പിട സൗകര്യവും നീന്തല്‍ പരിശീലനവും ബോട്ടിംങ്ങ് ഉള്‍പെടെ ഏര്‍പെടുത്തി നഗരമദ്ധ്യത്തിലെ ഈ ജലാശയത്തേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുക്കരുടെ ആവശ്യം.

Advertisement