കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണം : പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ

438
Advertisement

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തിയത് പോലെ കാഴ്ച്ചശക്തിയില്ലാത്തവരുടെ ഉന്നമനത്തിനായി നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണമെന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അഭിപ്രായപ്പെട്ടു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സംഘടനയുടെ ആവശ്യപ്രകാരം ഇരിങ്ങാലക്കുട നഗരസഭ ടൂറിസ്റ്റ് ഹോം ബില്‍ഡിങ്ങില്‍ സൗജന്യമായാണ് ഓഫീസ് പ്രവര്‍ത്തനത്തിനായി നഗരസഭ മുറി അനുവദിച്ച് നല്‍കിയിരിക്കുന്നത്.ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എഫ് ബി ജില്ലാപ്രസിഡന്റ് കെ എസ് വിനോദ് സ്വാഗതവും സെക്രട്ടറി എം മുരളിധരന്‍ ആശംസയും പറഞ്ഞു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ മുകുന്ദപുരം താലൂക്ക് സെക്രട്ടറി ടി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.