കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കല്‍ ആരംഭിച്ചു.

844
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി വൃത്തിയാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ച വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേ ലക്ഷദീപ ചുറ്റുവിളക്കു മാടം,വലിയവിളക്ക് എന്നിവയാണ് ആദ്യദിനം കൂട്ടായ്മയിലൂടെ വൃത്തിയാക്കിയത്.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കു വൃത്തിയാക്കലിന് ആരംഭം കുറിച്ചു.രാവിലെ മുതല്‍ തന്നെ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.ഉത്സവത്തിന് മുന്‍പായി എല്ലാ മുടക്ക് ദിവസങ്ങളിലും തുടര്‍ച്ചയായ വൃത്തിയാക്കലിലൂടെ ക്ഷേത്രത്തിന്റെ മോടി തിരിച്ച് കൊണ്ടുവരുവാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവിതരണവും ഉണ്ടായിരുന്നു. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ.ജി.സുരേഷ് എന്നിവര്‍ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.