ഠാണാവിലെ സി ഐ ഓഫീസ് കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടാനുള്ള നടപടി ആരംഭിക്കുന്നു.

947
Advertisement

ഇരിങ്ങാലക്കുട : ഠാണാവിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാര്യാലയത്തിനായി ദീര്‍ഘകാലമായി ഉപയോഗിച്ച് വരികയായിരുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പോലീസ് സംവിധാനത്തില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കാട്ടുങ്ങച്ചിറയില്‍ സ്ഥിതി ചെയുന്ന പോലീസ് സ്റ്റേഷന്റെ ചുമതലക്കാരന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സാഹചര്യത്തില്‍ ഠാണാവിലെ ദേവസ്വം സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്ത അവസ്ഥയാണുള്ളത്. ആയതിനാല്‍ ദേവസ്വത്തിന്റെ വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ഈ സ്ഥലം തിരിച്ചു കിട്ടുന്നതിന് വേണ്ടി നടപടികള്‍ എടുക്കുവാന്‍ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisement