കൂടല്‍മാണിക്യം തിരുവുത്സവം കാലപരിപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

553
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 2018 ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോട് അനുബദ്ധിച്ച് ക്ഷേത്രാന്തരീക്ഷത്തിന് അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ഹൈന്ദവരായ കലാകാരന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.വഴിപാടായി പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അപേക്ഷയില്‍ പ്രത്യേകം എഴുതേണ്ടതാണ്.അപേക്ഷകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ നേരിട്ടോ,’ അഡ്മിനിസ്‌ട്രേറ്റര്‍,കൂടല്‍മാണിക്യം ദേവസ്വം,ഇരിങ്ങാലക്കുട-680121,തൃശൂര്‍ ജില്ല ‘ എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ,contact@koodalmanikyam.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2018 ഫെബ്രുവരി 15 ആണെന്ന് കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Advertisement