പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു

43

ഇരിങ്ങാലക്കുട :ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു )പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.മഹിളാസംഘം തൃശൂർ ജില്ലാ ജോ: സെക്രട്ടറി കെ എസ്.ജയ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട്‌ ശോഭന മനോജ് അദ്ധ്യക്ഷത വഹിച്ചു,മണ്ഡലം സെക്രട്ടറി അനിതരാധാകൃ ഷ്ണൻ, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം കെ സി. ബിജു,സി പി ഐ പൂമഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.മിനി സുധിർ പ്രസിഡണ്ട്‌,മോഹിനി ശിവരാമൻ സെക്രട്ടറി എന്നിവരുൾപ്പെടെ ഒൻപത് അംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.

Advertisement