ഇരിങ്ങാലക്കുട : ആദിവാസി യുവാവിനെ മര്‍ദ്ധിച്ച് കൊന്നതിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട കൂട്ടായാമ്മയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കവി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു.രാധകൃഷ്ണന്‍ വെട്ടത്ത്,അഡ്വ.സുജ ആന്റണി,ഷാജു വാര്‍ക്കാടന്‍,കവി പി എന്‍ സുനില്‍,അഡ്വ.പി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.പി സി മോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.സി കെ ദാസന്‍ സ്വാഗതവും ടി കെ ദാസന്‍ നന്ദിയും പറഞ്ഞു.
സംസ്‌കൃത സാഹിത്യത്തില്‍ ഷംലയ്ക്ക് ഡോക്ടറേറ്റ്
കരൂപ്പടന്ന: പെരിഞ്ഞനം കോച്ചാട്ടു പറമ്പില്‍ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യയും കരൂപ്പടന്ന ചുണ്ടേക്കാട്ട് പരേതനായ മുഹമ്മദിന്റേയും പരേതയായ സഫിയയുടേയും മകളുമായ സി.എം.ഷംലക്ക് സംസ്ഥാന ഗവര്‍ണര്‍ റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി.സദാശിവം സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് സമ്മാനിച്ചു.കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഡോ.വി.ആര്‍.മുരളീധരന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്.ചേര്‍പ്പ് ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ് സംസ്‌കൃതത്തില്‍ എം.എ., എം.ഫില്‍, ബി.എഡ്. ബിരുദ ധാരിയായ ഷംല.കരൂപ്പടന്ന ഗവ.ഹൈസ്‌കൂള്‍, പുറനാട്ടുകര ഗവ.സംസ്‌കൃത കോളേജ്, കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, തൃശൂര്‍ ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി ‘മനുഷ്യത്വ ശൃംഖല’ തീര്‍ത്തു.
കാറാളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് അപമാനമായ, ആദിവാസി യുവാവ് മധുവിന്റെ മനുഷ്യത്വരഹിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് മനുഷ്യത്വശൃംഖല തീര്‍ത്തു.സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രാകൃതമായ കൊലപാതകം നടത്തുക മാത്രമല്ല സെല്‍ഫിയെടുത്ത് ആസ്വദിക്കുകയും ചെയ്ത കാടത്തത്തീന് ഉത്തരവാദികളാരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസൂന്‍ സ്വാഗതം ആശംസിച്ചു.പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍ കെ ഉദയപ്രകാശ് അഭിവാദ്യം ചെയ്തു.യദൂകൃഷ്ണന്‍,വിഷ്ണു സുഗതന്‍,അക്ഷയ് പ്രദീപ്,വിനോദ് കളരിക്കല്‍,ഗിരീഷ്,അമല്‍,ശ്രീകുമാര്‍ പുഴേക്കടവില്‍,അനീഷ്,ശ്യാം കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു ‘മനുഷ്യത്വ ശൃംഖല’.
*നടി ശ്രീദേവി അന്തരിച്ചു*
ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഹിന്ദി, മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976 ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. 1983 ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.
1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മാം (MOM) ആണ് അവസാനമായി പുറത്തിറങ്ങിയ.
ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവി അന്തരിക്കുന്നത്.
നിയന്ത്രണം വിട്ട കാറ് പാടത്തേയ്ക്ക് മറിഞ്ഞു
മാപ്രാണം : നമ്പ്യാങ്കാവ് ക്ഷേത്രപരിസരത്ത് കൂട് ആനന്ദപുരത്തേയ്ക്ക് പോകുന്ന മുരിയാട് ബണ്ട് റോഡിലാണ് അപകടമുണ്ടായത്.ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.നെല്ലായി സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണ നഷ്ടപെട്ട കാറ് പത്തടിയോളം താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍ നിസാര പരിക്കുകളോടെ യുവാക്കള്‍ രക്ഷപ്പെട്ടു.പിന്നീട് ക്രൈയിന്‍ എത്തിച്ചാണ് കാറ് റോഡിലേയ്ക്ക് കയറ്റിയത്.
ചന്തകുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ചന്തകുന്നില്‍ നടന്ന അപകടം. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.വലിയ കല്ലുകള്‍ ഉണ്ടായതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒന്നും സംഭവിച്ചില്ലാ.. ഇടിയുടെ ആഘാതത്തില്‍ സമിപത്തേ ഷോപ്പുകളുടെ ബോര്‍ഡുകള്‍ ഒടിഞ്ഞ് വീണു.കാലപഴക്കം സംഭവിച്ച് ഏത് നിമിഷവും നിലംപൊത്താറായ കെട്ടിടങ്ങള്‍ നിരവധിയുള്ള ചന്തകുന്നില്‍ റോഡിന് വിതിയില്ലാത്തതും ഇത്തരം അപകടങ്ങള്‍ സ്ഥിരമയായി നടക്കുന്നതും ജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.
ചികിത്സാ സഹായനിധി കൈമാറി
ഇരിങ്ങാലക്കുട : സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടന തവനിഷ് . കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മൂവിഷ് മുരളി, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ സഫ്വ കെ ജമാല്‍, കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്, സ്റ്റാഫ് കല്പ ശിവദാസ് , സൂരജ്, വിവേക്, അക്ഷയ് (തവനിഷ് വോളന്റീര്‍സ് )എന്നിവര്‍ കാട്ടുങ്ങച്ചിറ ഉള്ള ഔസേപ്പിന്റെ വീട്ടില്‍ എത്തി ആയിരുന്നു ചികിത്സാ സഹായനിധി കൈമാറിയത് .
മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌നപുരസ്‌കാരം.
ഇരിഞ്ഞാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള മികച്ച വിദ്യാര്‍ത്ഥിപ്രതിഭയ്ക്കായി ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ 10-ാമത് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരത്തിന് മമ്പാട് എം.ഇ.എസ്.കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി പി.ഹെന്നയെ തെരഞ്ഞെടുത്തതായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, പുരസ്‌കാര സമിതി കവീനര്‍ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. അക്കാദമിക നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും പരിഗണിച്ചാണ് 5005 രൂപയും പ്രശസ്തിപത്രവും നല്‍കുന്നത്.
ഫെബ്രുവരി 28 ബുധനാഴ്ച കേരളകലാമണ്ഡലം ഡീംഡ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.ടി.കെ. നാരായണന്‍ പുരസ്‌കാരം നല്‍കും. ഇന്‍ഡോ-അമേരിക്കന്‍ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ അയോവ കിര്‍ക്ക്‌വുഡ് കമ്മ്യൂണിറ്റി കോളേജില്‍ ഒരു വര്‍ഷത്തെ പഠനം നടത്തിവരികയാണ് ഹെന്ന.
ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം??
പൊറത്തിശ്ശേരി: ഭയം കൂടാതെ പരീക്ഷയെ നേരിടാനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു മഹാത്മ മാനവ ദര്‍ശനവേദി ഹാളില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരീക്ഷാക്കാലത്തെ അധിക സമ്മര്‍ദ്ദം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ മാനസ്സിക പിരിമുറുക്കത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നത്. പ്രശസ്ത പരിശീലകന്‍ അക്ബര്‍ അലി പ്രശസ്ത പരിശീലകന്‍ അക്ബര്‍ അലി ക്ലാസ്സെടുക്കും. ഗവ.സ്‌കൂള്‍ അധ്യാപകനായ ബാബു കോടശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും.
മുകുന്ദപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഫെബ്രു.24,25,26 തിയ്യതികളില്‍
നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഫെബ്രു.24,25,26 തിയ്യതികളില്‍ ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ 5മണിക്ക് നിര്‍മ്മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍.വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,പ്രാസാദശുദ്ധി,രക്ഷോഘ്‌നഹോമം,വാസ്തുഹോമം,വാസ്തുബലി,6.45 ന് മുകുന്ദപുരം ശ്രീകൃഷ്ണ നൃത്തവിദ്യാലയം ഒരുക്കുന്ന നൃത്തസന്ധ്യ,7 ന് കല്ലംകുന്ന് കൈരളി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍,മുകുന്ദപുരം അയോദ്ധ്യ ക്ലബ്ബ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി.തുടര്‍ന്ന് ക്ലാസിക്ക് ഫ്യൂഷന്‍.ഫെ.25 ഞായറാഴ്ച രാവിലെ നിര്‍മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍പൂജകള്‍,ചതുഃശുദ്ധിധാര,പഞ്ചകം,പഞ്ചഗവ്യം,ഉച്ചപൂജ,വൈകീട്ട് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,6.45ന് ഭരതനാട്യം,7മണിക്ക് നൃത്തൃത്ത്യങ്ങള്‍,രാത്രി 8.15ന് ക്ലാസിക്കല്‍ ഡാന്‍സ്,8.45ന് തിരുവാതിരക്കളി,തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
ഫെബ്രു.26 തിങ്കളാഴ്ച പ്രതിഷ്ഠാദിനം,രാവിലെ 4മണിക്ക് നിര്‍മ്മാല്യ ദര്‍ശനം,5.30ന് ഗണപതിഹോമം ,തുടര്‍ന്ന് ഉഷഃപൂജ,കലശപൂജ,ഉച്ചപൂജ,ശ്രീഭൂതബലി,9ന് ശിവേലിഎഴുന്നള്ളിപ്പ്, ശ്രീ കലാമണ്ധലം ശിവദാസ് നയിക്കുന്ന മേളം.ഉച്ചക്ക് പ്രസാദ ഊട്ട്,ഉച്ചതിരിഞ്ഞ് 4.30ന് കാഴ്ചശിവേലി,വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക് ,ദീപാരാധന,വര്‍ണ്ണമഴ,തുടര്‍ന്ന് തിരുവാതിരകളി,7.15 ന് കലാനിലയം അഖില്‍,വിനായക് എന്നിവരുടെ ഇരട്ടതായമ്പക,രാത്രി 9ന് വിളക്ക്,പാണ്ടിമേളം.
നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി
പൊറുത്തിശ്ശേരി : വെള്ളിയാഴ്ച്ച രാത്രി പൊറുത്തിശ്ശേരി പള്ളിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി.പാഴ്മരങ്ങള്‍ കയറ്റി പോവുകയായിരുന്ന കാറളം സ്വദേശി രാധകൃഷ്ണന്റെ ലോറിയാണ് അപകടത്തില്‍ പെട്ടത്.വെള്ളം കുപ്പി ബ്രേക്കിനിടയില്‍പെട്ടതാണ് അപകടകാരണമെന്ന് രാധകൃഷ്ണന്‍ പറയുന്നു.ഇടിയുടെ ആഘാതത്തില്‍ മുതളകുളം വീട്ടില്‍ സുധീഷ് കുമാറിന്റെ ഓടിട്ട വീട് ഭാഗിഗമായി തകര്‍ന്നു.ആളപായം ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
മധുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കരുവന്നൂരില്‍ കൂട്ടായ്മ്മ
കരുവന്നൂര്‍ : അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച് മര്‍ദ്ധിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.രാഷ്ട്രിയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മയില്‍ വിവിധ രാഷ്ട്രിയ കക്ഷികളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.കരുവന്നൂര്‍ സെന്ററില്‍ നിന്നും വലിയപാലം വരെ വായ് മൂടികെട്ടി പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സിദ്ധാര്‍ത്ഥന്‍ കെ ആര്‍,ഷിഹാബ് എ കെ,സഖീഷ്,ഷക്കീര്‍ സലീം,അക്കു അക്ബര്‍,നജീം ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സൈന്‍ ബോര്‍ഡുകള്‍ എന്തിനു വേണ്ടി????
ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുടയില്‍ വെറ്റിനറി ഹോസ്പിറ്റലിനു സമീപത്തെ സൈന്‍ ബോര്‍ഡുകള്‍ പോസ്റ്റിനു ഇടയിലും ഇലകള്‍ കൊണ്ടു മൂടിയും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാക്കാരുടെ ഉപകാരത്തിനു സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ യാത്രാക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. മെറീന ഹോസ്പിറ്റല്‍ തുടങ്ങി ജംഗ്ഷന്‍ എത്തുന്നത് വരെ ബോര്‍ഡുകള്‍ ഉണ്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ കിട്ടുന്ന രീതിയില്‍ ഒരു നല്ല ബോര്‍ഡ് സ്ഥാപിക്കുവാന്‍ സാധിച്ചിട്ടില്ല. അത് കൊണ്ടു തന്നെ ചാലക്കുടി ഭാഗത്ത് നിന്നു വരുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തൃശ്ശൂര്‍ ഭാഗത്തേക്കുളള വഴി കാട്ടി മൂന്ന് ബോര്‍ഡുകളാണ് 50 മീറ്റര്‍ പരിധിയില്‍ ഉള്ളത് .ഇതിനു പകരം വരുന്ന വാഹനങ്ങള്‍ക്ക് മെറീനയുടെ അവിടെ കാര്യക്ഷമമായിട്ടുള്ള ഒരു ബോര്‍ഡ് വച്ചാല്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് ജംഗ്ഷന്‍ എത്താതെ തന്നെ മെറീനയുടെ അവിടെ നിന്ന് വലത് തിരിഞ്ഞ് പോകാന്‍ സാധിക്കും .
ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധ കൂട്ടായ്മ്മ
ഇരിങ്ങാലക്കുട : അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മേഷണകുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ്മ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.ബി ജെ പി മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സുരേഷ് കുഞ്ഞന്‍,വി സി രമേഷ്,അഖിലാഷ് വിശ്വനാഥന്‍,സരിതാ വിനോദ്,സിനി രവിന്ദ്രന്‍,സിന്ധു സതീഷ്,ബിജു വര്‍ഗ്ഗീസ്,അജീഷ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
എം പി ജാക്‌സന്‍ കെ എസ് ഇ ലിമിറ്റഡ് എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ ചുമതലയേറ്റു
ഇരിങ്ങാലകുട : കെ എസ് ഇ ലിമിറ്റഡിന്റെ എകസ്‌ക്യൂട്ടിവ് ഡയറക്ടറായി എം പി ജാക്‌സന്‍ ചുമതലയേറ്റു. മാനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് പുതുതായു ചാര്‍ജെടുത്ത എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം പി ജാക്‌സന് ബൊക്ക നല്‍കി സ്വീകരിച്ചു. ചിഫ് അഡൈസര്‍ ആനന്ദ് മേനോന്‍ ,ജനറല്‍ മാനേജര്‍ എം അനില്‍ ,ചീഫ് ഫൈനാന്‍സ് മാനേജര്‍ ആര്‍ ശങ്കരനാരായണന്‍, അസ്സി ഫൈനാന്‍സ് മാനേജര്‍ ബാബു വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി, ഐ ടി യു ബാങ്ക് ചെയര്‍മാന്‍, ടൗണ്‍ സഹകരണ ആശുപത്രി പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ എം പി ജാക്‌സണ്‍ വഹിക്കുന്നുണ്ട് .ദീര്‍ഘകാലം കെ എസ് ഇ ലിമിറ്റഡിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ ആയിരിന്ന പരേതനായ എം സി പോളിന്റെ മകനാണ് എം പി ജാക്‌സന്‍
പൊറുത്തിശ്ശേരി കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.
പൊറുത്തിശ്ശേരി : കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.കോട്ടപ്പാടത്തില്‍ നിന്ന് കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പി ഡ്യൂ ഡി റോഡുമായി ബദ്ധിപ്പിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഗതാഗത സൗകര്യം ഇല്ലാതാക്കുകയും വീട് നിര്‍മ്മിക്കുകയും ചെയ്തിരുന്നു.വയല്‍നികത്തിയത് പൂര്‍വ്വസ്ഥിതിലാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ഡി ഓ അടക്കം നോട്ടിസ് നല്‍കിയിട്ടും ബദ്ധപെട്ട മറ്റ് അധികാരികള്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പ്രദേശത്തേ കര്‍ഷകര്‍ കോട്ടപ്പാടത്തേയ്ക്ക് എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിരുന്നു.കര്‍ഷകരെ പ്രലോഭിച്ചും ഭീഷണിപെടുത്തിയും ചുറ്റുമുള്ള 10 ഏക്കറോളം പാടം ഭൂമാഫിയ വാങ്ങികൂട്ടുകയും കോട്ടപ്പാടത്തേയ്ക്കുള്ള വഴി ഇല്ലാതാക്കിയെന്നും കര്‍ഷകര്‍ പരാതി നല്‍കിയിരുന്നത്.ഇതിനെതിരെ പാടശേഖര സമിതി നല്‍കിയ കേസ് അനുകൂലമായി വിധി വന്നതിനാല്‍ ജനകീയ പങ്കാളിത്തതോടെ പാടശേഖര സമിതി വഴി പുന:സ്ഥാപിച്ചു.വഴി കിട്ടിയതിനാല്‍ തിരശ് കിടക്കുന്ന മൂന്ന് ഏക്കര്‍ പാടം അടുത്ത പൂവ് കൃഷി ഇറക്കാന്‍ സാധിക്കും എന്ന പ്രതിക്ഷയിലാണ് കര്‍ഷകര്‍.
കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന്
കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം
ചാത്തന്‍മാസ്റ്ററോടുള്ള അവഗണയ്ക്ക് മറ്റൊരു അടയാളമായി കോന്തിപുലം ചാത്തന്‍ മാസ്റ്റര്‍ റോഡ്.
മാപ്രാണം : കേരള പുലയസഭയുടെ പ്രസിഡന്റും മുന്‍ മന്ത്രിയും മായിരുന്ന പി കെ ചാത്തന്‍ മാസറ്ററോടുള്ള അധികാരികളുടെ അവഗണനയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മാപ്രാണത്തേ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍.ഇതേ രീതിയില്‍ തന്നേ മറ്റൊരു അടയാളമായി മാറുകയാണ് കോന്തിപുലം പാടശേഖരത്തില്‍ നിന്നും ആനന്ദപുരത്തേയ്ക്ക് ചെല്ലുന്ന ചാത്തന്‍ മാസ്റ്റര്‍ റോഡ്.ബസ് സര്‍വ്വീസ് അടക്കമുള്ള ഇരിങ്ങാലക്കുടയില്‍ നിന്നും ആനന്ദപുരത്തേയ്ക്ക് എത്തുവാന്‍ ഏറ്റവും ഏളുപ്പമാര്‍ഗമായ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനിയമാണ്.ആകെ തകര്‍ന്ന റോഡില്‍ ഇരുവശവും മാലിന്യ നിക്ഷേപം നിറഞ്ഞ് കഴിഞ്ഞു.തെരുവ് വിളക്കുകള്‍ ഒന്നും തന്നേ കത്തുകയില്ലാ.വെളിച്ചവും നാശമായ റോഡും മൂലം യാത്രക്കാര്‍ വഴി വളഞ്ഞ് പോകുന്നതിനാല്‍ മാംസമാലിന്യം അടക്കം റോഡില്‍ നിക്ഷേപിക്കുന്നത് ഇവിടെ ഏറിവരുകയാണ്.ഇതിനാല്‍ തെരുവ് നായക്കള്‍ അടക്കം പ്രദേശത്ത് വര്‍ദ്ധിക്കുകയും പ്രഭാതസവാരിക്കിറങ്ങുന്നവരെ തെരുവ് നായ്ക്കള്‍ കടിയ്ക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്.തകര്‍ന്ന റോഡ് ടാറിംങ്ങ് നടത്തി,വഴി വിളക്കുകള്‍ കത്തിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം ഫെബ്രുവരി 25ന്
ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം 2018 ഫെബ്രുവരി 25 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.25ന് രാവിലെ കളഭം,വിശേഷാല്‍ പൂജ കള്‍, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട് ചുറ്റു വിളക്ക് നിറമാല,ദീപാ രാധനക്കു ശേഷം ശ്രീ രാജീവ് വാര്യരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യല്‍ തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്
ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യന്റെ അപേക്ഷ ക്ഷണിക്കുന്നു
കൊറ്റനെല്ലൂര്‍: വേളൂക്കര പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗവണ്‍മെന്റ് അംഗീകൃത ഡി.എം.എല്‍.ടി. കോഴ്‌സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഒമ്പതിന് മുമ്പായി വേളൂക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480-2867488, ഇ-മെയില്‍ : phcvelookkara@gmail.com.