ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം??

671
Advertisement

പൊറത്തിശ്ശേരി: ഭയം കൂടാതെ പരീക്ഷയെ നേരിടാനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു മഹാത്മ മാനവ ദര്‍ശനവേദി ഹാളില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരീക്ഷാക്കാലത്തെ അധിക സമ്മര്‍ദ്ദം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ മാനസ്സിക പിരിമുറുക്കത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നത്. പ്രശസ്ത പരിശീലകന്‍ അക്ബര്‍ അലി പ്രശസ്ത പരിശീലകന്‍ അക്ബര്‍ അലി ക്ലാസ്സെടുക്കും. ഗവ.സ്‌കൂള്‍ അധ്യാപകനായ ബാബു കോടശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

 

Advertisement