പൊറുത്തിശ്ശേരി കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.

490
Advertisement

പൊറുത്തിശ്ശേരി : കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.കോട്ടപ്പാടത്തില്‍ നിന്ന് കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പി ഡ്യൂ ഡി റോഡുമായി ബദ്ധിപ്പിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഗതാഗത സൗകര്യം ഇല്ലാതാക്കുകയും വീട് നിര്‍മ്മിക്കുകയും ചെയ്തിരുന്നു.വയല്‍നികത്തിയത് പൂര്‍വ്വസ്ഥിതിലാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ഡി ഓ അടക്കം നോട്ടിസ് നല്‍കിയിട്ടും ബദ്ധപെട്ട മറ്റ് അധികാരികള്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പ്രദേശത്തേ കര്‍ഷകര്‍ കോട്ടപ്പാടത്തേയ്ക്ക് എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിരുന്നു.കര്‍ഷകരെ പ്രലോഭിച്ചും ഭീഷണിപെടുത്തിയും ചുറ്റുമുള്ള 10 ഏക്കറോളം പാടം ഭൂമാഫിയ വാങ്ങികൂട്ടുകയും കോട്ടപ്പാടത്തേയ്ക്കുള്ള വഴി ഇല്ലാതാക്കിയെന്നും കര്‍ഷകര്‍ പരാതി നല്‍കിയിരുന്നത്.ഇതിനെതിരെ പാടശേഖര സമിതി നല്‍കിയ കേസ് അനുകൂലമായി വിധി വന്നതിനാല്‍ ജനകീയ പങ്കാളിത്തതോടെ പാടശേഖര സമിതി വഴി പുന:സ്ഥാപിച്ചു.വഴി കിട്ടിയതിനാല്‍ തിരശ് കിടക്കുന്ന മൂന്ന് ഏക്കര്‍ പാടം അടുത്ത പൂവ് കൃഷി ഇറക്കാന്‍ സാധിക്കും എന്ന പ്രതിക്ഷയിലാണ് കര്‍ഷകര്‍.

Advertisement