ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധ കൂട്ടായ്മ്മ

988
Advertisement

ഇരിങ്ങാലക്കുട : അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മേഷണകുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ്മ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.ബി ജെ പി മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സുരേഷ് കുഞ്ഞന്‍,വി സി രമേഷ്,അഖിലാഷ് വിശ്വനാഥന്‍,സരിതാ വിനോദ്,സിനി രവിന്ദ്രന്‍,സിന്ധു സതീഷ്,ബിജു വര്‍ഗ്ഗീസ്,അജീഷ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement