മധുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കരുവന്നൂരില്‍ കൂട്ടായ്മ്മ

1019
Advertisement

കരുവന്നൂര്‍ : അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച് മര്‍ദ്ധിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.രാഷ്ട്രിയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മയില്‍ വിവിധ രാഷ്ട്രിയ കക്ഷികളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.കരുവന്നൂര്‍ സെന്ററില്‍ നിന്നും വലിയപാലം വരെ വായ് മൂടികെട്ടി പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സിദ്ധാര്‍ത്ഥന്‍ കെ ആര്‍,ഷിഹാബ് എ കെ,സഖീഷ്,ഷക്കീര്‍ സലീം,അക്കു അക്ബര്‍,നജീം ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement