സംസ്‌കൃത സാഹിത്യത്തില്‍ ഷംലയ്ക്ക് ഡോക്ടറേറ്റ്

438
Advertisement

കരൂപ്പടന്ന: പെരിഞ്ഞനം കോച്ചാട്ടു പറമ്പില്‍ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യയും കരൂപ്പടന്ന ചുണ്ടേക്കാട്ട് പരേതനായ മുഹമ്മദിന്റേയും പരേതയായ സഫിയയുടേയും മകളുമായ സി.എം.ഷംലക്ക് സംസ്ഥാന ഗവര്‍ണര്‍ റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി.സദാശിവം സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് സമ്മാനിച്ചു.കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഡോ.വി.ആര്‍.മുരളീധരന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്.ചേര്‍പ്പ് ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ് സംസ്‌കൃതത്തില്‍ എം.എ., എം.ഫില്‍, ബി.എഡ്. ബിരുദ ധാരിയായ ഷംല.കരൂപ്പടന്ന ഗവ.ഹൈസ്‌കൂള്‍, പുറനാട്ടുകര ഗവ.സംസ്‌കൃത കോളേജ്, കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, തൃശൂര്‍ ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

Advertisement