മൂര്‍ക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ കോഴി കര്‍ഷകന് നാശനഷ്ടം

46
Advertisement

ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 41 മൂര്‍ക്കനാട് ആലുംപറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവ് നായയുടെ ആക്രമണമുണ്ടായത്.കരിയാട്ടി വീട്ടില്‍ സിജോയുടെ വലിയ വില വരുന്ന അലങ്കാര കോഴികളെയും താറാവുകളെയുമാണ് തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മുട്ടയിടറായ മണിതാറാവ്, സില്‍ക്കി കോഴി, പ്രില്‍ കോഴി, നാടന്‍ കോഴി എന്നിങ്ങനെ ഇരുപതോളം കോഴികളെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്.ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് യുവകര്‍ഷകനായ സിജോയ്ക്ക് ഉണ്ടായത്.ഇന്നലെ രാത്രി ഒരു മണിയോടെയാണ് സിജോയുടെ വീട്ടുപറമ്പിലെ കൂടിന്റെ സംരക്ഷണ വാതിലുകള്‍ കടിച്ച് പൊളിച്ചാണ് തെരുവുനായ്ക്കള്‍ കോഴികളെ കൊന്നത്.

Advertisement